HOME
DETAILS

നാവിക സേന എത്തിയില്ല, ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനാലെന്ന്; അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍

  
Web Desk
August 13, 2024 | 6:50 AM

Uncertainty in the search for Missing Malayalam Lorry Driver Arjun Resumes in Karnatakas Shirur

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ പരിശോധന അനിശ്ചതത്വത്തില്‍. തിരച്ചിലിനായി നാവിക സേന ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. നാവിക സേനക്ക് പുഴയിലിറങ്ങാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടില്ല. ഇതാണ് നാവിക സേന വരുന്നതിന് തടസ്സമാകുന്നത്. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന യൂണിറ്റ് ഷിരൂരില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. 

ഗംഗാവാലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. ലോറി ഉള്ളതായി കരുതുന്ന, നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനം. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും തിരച്ചിലിന് മുന്‍പ് നടത്തുമെന്നും ഇത് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിരുന്നു.

അര്‍ജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കാര്‍വാറില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ഇതിനിടെ, ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago