HOME
DETAILS
MAL
ചാല റെയില്‍വേ സ്റ്റേഷന് പുന:സ്ഥാപിക്കണം: ജോയിന്റ് കൗണ്‍സില്‍
backup
August 30 2016 | 22:08 PM
കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രക്കാര്‍ കുറവെന്ന് കണ്ട് ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കിയ ചാല റെയല്‍വേ സ്റ്റേഷന് അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പി പ്രകാശന് അധ്യക്ഷനായി.
കെ.സി അജിത്കുമാര്‍, സി ഗിരീശന്, ബേബി കാസ്ട്രോ, ബി.ജി ധനഞ്ജയന്, ടി.വി നാരായണന്, നാരായണന് കുഞ്ഞിക്കണ്ണോത്ത് സംസാരിച്ചു. ഭാരവാഹികള്‍: കെ.പി പ്രകാശന്(പ്രസിഡന്റ്), രാജീവന് മാണിക്കോത്ത്(സെക്രട്ടറി), കെ പ്രകാശന്, എ ഷരീഫ്(ജോയിന്റ് സെക്രട്ടറി), പി രവീന്ദ്രന് (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."