HOME
DETAILS

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണ തിയ്യതി നീട്ടി; സഹായം  23 കോടിയും കടന്ന് മുന്നോട്ട് 

  
Web Desk
August 15, 2024 | 5:44 AM

muslim league fund collection for wayanad through app date extended

കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി നടത്തിവരുന്ന ഫണ്ട് സമാഹരണം നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന സമാഹരണമാണ് ഈ മാസം 31 വരെ നീട്ടാൻ അടിയന്തര നേതൃയോഗം തീരുമാനിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആണ് ഇക്കാര്യം അറിയിച്ചത്.

പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് തിയ്യതി നീട്ടിയത് എന്ന് പി.എം.എ സലാം അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള സംഭാവനകളാണ് ആപ്പ് വഴി ലഭിച്ചുവരുന്നത്. ഇതുവരെ 23 കോടിയിലധികം രൂപയാണ് വിവിധ ആളുകൾ സംഭാവനയായി നൽകിയത്. തിയ്യതി നീട്ടിയതോടെ ഇത് ഇനിയും കോടികൾ കടക്കുമെന്നാണ് പ്രതീക്ഷ.

വയനാടിന് വേണ്ടി 100 വീടുകൾ ഉൾപ്പെടെയുള്ള സമഗ്രമായ പുനരധിവാസ പാക്കേജാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്.

 

The Muslim League has extended its fundraising campaign for the victims of the Wayanadu, Mundakkai landslide in Kerala, India, until August 31. The campaign, which was initially set to end today, has already received over ₹23 crores in donations through a specially designed app.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  2 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  2 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  2 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  2 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  2 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  2 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  2 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  2 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  2 days ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  2 days ago