HOME
DETAILS

അതിജീവനത്തിന്റെ സ്‌നേഹഭവനമൊരുക്കാന്‍...

  
August 15, 2024 | 8:11 AM

mundakkailandslide-relief-latest news

മുസ്‌ലിം ലീഗ് 100 വീടുകള്‍

വയനാട്ടിലെ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ ചേര്‍ത്തു പിടിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മുസ്്‌ലിം ലീഗ് 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. സമഗ്ര പുനരധിവാസ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍പ്പിട, ആരോഗ്യ, തൊഴില്‍, വിദ്യാഭ്യാസ മേഖലകളെയെല്ലാം സ്പര്‍ശിക്കുന്ന സമഗ്രപദ്ധതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.

രാഹുല്‍ഗാന്ധി 100 വീട്

ദുരന്തം സംഭവിച്ചതിന് ശേഷം ആദ്യം വീടുകള്‍ പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധി എം.പിയാണ്. ഈ വീടുകള്‍ കോണ്‍ഗ്രസാണ് നിര്‍മിച്ചു നല്‍കുക. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി മുന്‍കൈയെടുത്ത് 100 വീടുകള്‍ ദുരന്തബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മറ്റിടങ്ങളില്‍ നിന്നെല്ലാം സുമനസുകള്‍ രംഗത്തെത്തിയത്.

കര്‍ണാടക സര്‍ക്കാരിന്റെ 100 വീട്

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ദുരന്തത്തിന് തൊട്ടുപിന്നാലെ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

എന്‍.എസ്.എസ് 150 വീടുകള്‍

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫിസര്‍ ഡോ. അന്‍സറിന്റെ നേതൃത്വത്തില്‍ 150 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി, ടെക്‌നിക്കല്‍ സ്‌കൂള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവയിലെ യൂനിറ്റുകളാണ് വീട് നിര്‍മാണത്തിലുള്ള തുക കണ്ടെത്തുക.

കെ.സി.ബി.സി 100 വീടുകള്‍

കെ.സി ബി.സി. പുനരധിവാസത്തിനായി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കും. ദുരന്തത്തില്‍ വീടും വരുമാനമാര്‍ഗവും നഷ്ടപ്പെട്ട ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 9,500രൂപ വീതം അടിയന്തര സാമ്പത്തിക സഹായവും നല്‍കും.

കെ.എന്‍.എം 50 വീടുകള്‍

അമ്പത് കുടുംബങ്ങള്‍ക്ക് കെ.എന്‍.എം സംസ്ഥാന സമിതി വീട് നിര്‍മിച്ച് നല്‍കും. നൂറു കുടുംബങ്ങളെ പുനരധിവസിപ്പിക്കും. അമ്പത് പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. കടകളുടെ നവീകരണം, തൊഴില്‍ ഉപകരണങ്ങള്‍, ജീവിത മാര്‍ഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് പദ്ധതി. 50 കുടിവെള്ള പദ്ധതികളും നടപ്പാക്കും. 100 കൂടുംബങ്ങളുടെ ഒരു വര്‍ഷത്തെ ഭക്ഷ്യവസ്തുക്കളുടെ ചെലവും വഹിക്കും. 50 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കും. പ്രദേശത്തെ 25 പെണ്‍കുട്ടികളെ കെ.എന്‍.എം സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. ചികിത്സാ സഹായങ്ങളും നല്‍കും.

മലങ്കര സുറിയാനി സഭ 50 വീടുകള്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ 50 വീടുകള്‍ നിര്‍മിച്ച് നല്‍കും. സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ചാണ് വീടുകളുടെ നിര്‍മാണം.

യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി 30 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ യൂനിറ്റ് കമ്മിറ്റികളില്‍ നിന്ന് തുക സമാഹരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.

ഡി.വൈ.എഫ്.ഐ 25ലധികം വീടുകള്‍

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി 25ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വീട് നിര്‍മ്മാണം. പ്രവര്‍ത്തകരുടെ അധ്വാനഫലമായി ലഭിക്കുന്ന തുകയാണ് ഇതിന് ഉപയോഗിക്കുക.

ബോച്ചെ 100 കുടുംബങ്ങള്‍ക്ക് ഭൂമി

100 കുടുംബങ്ങള്‍ക്ക് ഭൂമിയാണ് ബോച്ചെയുടെ വക പ്രഖ്യാപിച്ചത്. മേപ്പാടി  മുണ്ടക്കൈ റോഡില്‍ ബോച്ചെയുടെ കൈവശമുള്ള ചുളിക്ക ബോച്ചെ തൗസന്‍ഡ് ഏക്കറില്‍ നിന്നാണ് ഭൂമി നല്‍കുക. ഒന്നാംഘട്ടമെന്ന നിലയിലാണ് ഭൂമി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ല മഹല്ല് കൂട്ടായ്മ 20 വീടുകള്‍

20 കുടുംബങ്ങള്‍ക്ക് എറണാകുളം ജില്ലയിലെ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട് വച്ചു നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനുവിന്റെ സഹകരണത്തോടെ കോട്ടത്തറ പഞ്ചായത്തില്‍ കണ്ടെത്തിയ ഒരേക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തി.

റിപ്പോര്‍ട്ടര്‍ ടി.വി 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്

പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ് ഒരുക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ഡയരക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

ഗോകുലം ഗോപാലന്‍ 25 വീട്

ഗോകുലം ഗോപാലന്‍ 25 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് അറിയിച്ചത്.

സമഗ്ര പദ്ധതികളുമായി 24 ടി.വി

ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഒരുക്കാന്‍ 24 ടി.വി സമഗ്ര പദ്ധതികളാണ് ഒരുക്കുന്നത്. 24 കണക്ട് ആപ് വഴി ഇതിനായുള്ള തുക സമാഹരിക്കുന്നുണ്ട്. പ്രഖ്യാപനം സെപ്റ്റംബര്‍ ഒന്നിന് വയനാട്ടില്‍ നടക്കുന്ന ചടങ്ങില്‍ ഉണ്ടാകും.

കൈത്താങ്ങാവാന്‍ സ്‌കൂളുകളും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്‌കൂളുകളാണ് ഒന്നും രണ്ടും വീടുകള്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. സുമനസുകളും മുണ്ടക്കൈ, ചൂരല്‍മല നാടുകളുടെ പുനര്‍നിര്‍മാണത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  a day ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  a day ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  a day ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  a day ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  a day ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  a day ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  a day ago