HOME
DETAILS

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

  
Web Desk
February 27, 2026 | 6:05 AM

delhi-liquor-policy-case-kejriwal-sisodia-acquitted-court-slams-cbi

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇരുവരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തെളിവില്ലാതെ കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജ് രിവാള്‍ പറഞ്ഞു.

ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

2024 മാര്‍ച്ച് 21 നാണ് കെജ് രിവാള്‍ മദ്യനയക്കേസില്‍ അറസ്റ്റിലാവുന്നത്. എ.എ.പി 100 കോടി രൂപ മദ്യലോബിയില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയെന്നാണ് പറയുന്നത്. കേസില്‍ കുറ്റാരോപിതനായ വിജയ് നായര്‍ കെജ്രിവാളിനെ ഇടയ്ക്കിടെ ഓഫിസിലെത്തി കണ്ടതായി ഇ.ഡി റിമാന്‍ഡ് നോട്ടിലും കുറ്റപത്രത്തിലും പറയുന്നു.

ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവ് കെ. കവിതയെ കെജ്രിവാളുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെയും മദ്യനയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

In a major development in the Delhi liquor policy case, Arvind Kejriwal and Manish Sisodia have been acquitted by the court. The verdict comes after prolonged legal proceedings related to alleged irregularities in the Delhi excise policy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  5 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  5 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  5 days ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  5 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  5 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  5 days ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  5 days ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  5 days ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  5 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  5 days ago