HOME
DETAILS

അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ്, പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ നീട്ടി, ഫഌഗ് ഓഫ് നിര്‍വ്വഹിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി 

  
August 15, 2024 | 2:02 PM

Railway Minister Suresh Prabhu Announces New Train Stops and Extensions

അന്ത്യോദയ എക്‌സ്പ്രസിന് (ഹൗറ-എറണാകുളം) ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെയും, പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടി വരെ നീട്ടുന്നതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. വൈകിട്ട് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയാണ് മന്ത്രി ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.

പാലക്കാട്-തിരുനെല്‍വേലി റൂട്ടിലോടുന്ന പാലരുവി എക്‌സ്പ്രസാണ് ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരം തിരുനെല്‍വേലിയില്‍ നിന്ന് 60 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടിയിലേക്ക് നീട്ടിയത്.

വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെയാണ് പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയില്‍ എത്തുക. രാവിലെ 4.35ന് തിരുനെല്‍വേലിയിലും 6.40ന് തൂത്തുക്കുടിയിലുമെത്തും. കൂടാതെ പാലരുവി എക്‌സ്പ്രസിന് മൂന്ന് ജനറല്‍ കംപാര്‍ട്‌മെന്റും ഒരു സ്ലീപ്പറുമുള്‍പ്പെടെ നാല് അധിക കോച്ചുകളും അനുവദിച്ചിരുന്നു.

അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ കേന്ദ്രസഹായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, കേരളത്തോട് നല്‍കാന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയോ എന്ന് അന്വേഷിക്കുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  4 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിത പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  4 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  4 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  4 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  4 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  4 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  4 days ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  4 days ago