HOME
DETAILS
MAL
കൊണ്ടോട്ടിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം, രണ്ടുപേർക്ക് പരുക്ക്
August 16 2024 | 08:08 AM
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരുക്ക്. പെരുവള്ളൂർ പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ ആണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ കരുവാരക്കുണ്ട് സ്വദേശിയും രണ്ടാമത്തെയാൾ സൂപ്പർ ബസാർ സ്വദേശിയുമാണ് എന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിലാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചിരുന്നെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു. രണ്ടുപേർ ചികിത്സയിലുണ്ട്.
A road accident occurred in Kondotty, Malappuram, resulting in the deaths of two people and injuring two others. The accident involved a collision between a scooter and a bike at Varappara junction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."