തലമുടി കൊഴിയാറുണ്ടോ? തലയില്‍ താരനുണ്ടോ? എങ്കില്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ...! കിടിലന്‍ റിസല്‍റ്റായിരിക്കും
ആരോഗ്യമുള്ള നല്ല കട്ടിയുള്ള ഇടതൂര്‍ന്ന മുടി എല്ലാവരുടെയും സ്വപ്‌നമാണ്. ഇത് പരിഹരിക്കാന്‍ ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ടു പോവുന്നതിനും നമുക്ക് ചില പരിഹാരങ്ങള്‍ വീട്ടല്‍ തന്നെ കാണാവുന്നതാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ തട്ടുമ്പോള്‍ പലവിധത്തിലുള്ള അനാരോഗ്യകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ചില ഹെയര്‍ മാസ്‌ക്കുകള്‍ ഉണ്ടാക്കി നോക്കാം.
മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് ഹോട്ടോയില്‍ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തു ലഭിക്കും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യാന്‍ ശ്രമിക്കുക. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി അത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ പുരട്ടുക.
ശേഷം മുടി ഷവര്‍ക്യാപ് കൊണ്ട് പൊതിഞ്ഞ് വയ്ക്കുക. അഞ്ച്മിനിറ്റിനുശേഷം കഴുകുക. പിറ്റേദിവസം ഷാമ്പൂ ഉപയോഗിച്ച് മുടികഴുകാവുന്നതാണ്. ഒരു കപ്പ് പാലില്‍ മുട്ട നല്ലതുപോലെ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം കഴുകിക്കളയുക. അഞ്ചു മിനിറ്റ് വച്ചതിനു ശേഷമേ കഴുകാവൂ. ഇതൊരു മൂന്നുതവണ ചെയ്യുമ്പോള്‍ തന്നെ മുടിയുടെ ഒരുവിധപ്പെട്ട എല്ലാപ്രശ്‌നങ്ങളെയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
വേനലില്‍ മുടി പൊട്ടുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ഇവ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണയും ഗ്ലിസറിനും മുട്ടയുടെ മഞ്ഞക്കരുവും മിക്‌സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരിലും അറ്റത്തും എല്ലാം പുരട്ടണം. അരമണിക്കൂര്‍ കഴിഞ്ഞതിന ുശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി വൃത്തിയായി കഴുകുക.
മുട്ടയുടെ മഞ്ഞക്കരുവില്‍ അല്‍പം ബദാം ഓയില്‍ മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. ശേഷം ഒരു പഴയ സ്‌കാര്‍ഫ് കെട്ടി ഒരു മണിക്കൂര്‍ ഇത് മുടിയില്‍ വയ്ക്കുക. ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."