യുഎഇ; ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഫാമിലി വിസ
ദുബൈ:പുതിയ ഫാമിലി വിസ പരിഷ്കരണവുമായി യുഎഇ.ഫാമിലി വിസ അപേക്ഷകരുടെ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം. തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ യുഎഇയിൽ എത്തിക്കാം. താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം.
4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ യുഎഇയിൽ എത്തിക്കാൻ സാധിക്കും.
പിതാവ് യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളെ സ്‌പോണ്‍സര്‍ഷിപ് എറ്റെടുക്കാൻ മാതാവിനു സാധിക്കില്ല. പിതാവിന്റെ വിസയില്‍ത്തന്നെ മക്കളെ എത്തിക്കണം. ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത താമസ വിസയാണ് മക്കള്‍ക്കു ലഭിക്കുക.
ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും കുടുംബ വിസയ്ക്ക് അപേക്ഷിക്കാനും അനുമതി പുതിയ ഫാമിലി വിസ പരിഷ്കരണത്തിലൂടെ ലഭിക്കും. ഭാര്യയ്ക്കും 18 വയസ്സ് കഴിയാത്ത ആണ്‍കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കുന്നതാണ്.
UAE Now family visa based on salary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."