HOME
DETAILS

CLAT 2025; നിയമപഠനത്തിന് പൊതു പ്രവേശന പരീക്ഷ; ഈ വര്‍ഷം പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം

  
Web Desk
August 20 2024 | 12:08 PM

Common Entrance Examination for law Studies Those appearing for the Plus Two exam this year can also apply

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക്  വിശാലമായ കരിയര്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന തുടര്‍പഠനമേഖലയാണ് നിയമം. മികച്ച ദേശീയ സ്ഥാപനങ്ങളില്‍ നിയമപഠനം സാധ്യമാക്കുന്ന ശ്രദ്ധേയമായ പരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT2025). ദേശീയ നിയമസര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യമാണ് പരീക്ഷ നടത്തുന്നത്. പഞ്ചവത്സര ബിരുദ പഠനത്തിനാണ് 'ക്ലാറ്റ് ' വഴി പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി വിജയിച്ചവര്‍ക്ക് ഒരു വര്‍ഷ എല്‍.എല്‍.എം പ്രവേശനത്തിന് അപേക്ഷിക്കാനും അവസരമുണ്ട്.

യോഗ്യത
45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനം മതി. 2025 ല്‍  പ്ലസ് ടു പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം. ഉയര്‍ന്ന പ്രായ പരിധിയില്ല.
 
സ്ഥാപനങ്ങള്‍
ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ഭോപ്പാല്‍, ജോധ്പൂര്‍ , റായ്പൂര്‍, ഗാന്ധി നഗര്‍, സില്‍വാസ, ലക്‌നൗ, പഞ്ചാബ്, പട്‌ന, കൊച്ചി (നുവാല്‍സ്), ഒഡീഷ, റാഞ്ചി,അസം, വിശാഖപട്ടണം തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പൂര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പൂര്‍, ഹരിയാന, അഗര്‍ത്തല എന്നീ 24 നിയമ സര്‍വകലാശാലകളിലെ  പ്രവേശനം ക്ലാറ്റ് വഴിയാണ്.   ഐ.ഐ.എം റോത്തക്ക്, ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ലോ, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി (ദല്‍ഹി ക്യാംപസ്), മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി നാഗ്പൂര്‍, സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് ബെംഗളൂരു, നിര്‍മ യൂനിവേഴ്‌സിറ്റി അഹമ്മദാബാദ്, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ബെംഗളൂരു, ഏഷ്യന്‍ ലോ കോളജ് നോയിഡ തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകള്‍ക്ക് ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. 

പ്രോഗ്രാമുകള്‍
കൊച്ചിയിലെ നുവാല്‍സില്‍ ബി.എ എല്‍.എല്‍.ബിയും മറ്റു സര്‍വകലാശാലകളില്‍ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എല്‍.എല്‍.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളുമാണുള്ളത്. 

പരീക്ഷ
ഡിസംബര്‍ ഒന്നിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ഓഫ് ലൈന്‍ പരീക്ഷയാണ്. ഒരു മാര്‍ക്ക് വീതമുള്ള 120 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ഇംഗ്ലിഷ്,  കറന്റ് അഫയേഴ്‌സ്, ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക് സ് എന്നിവയില്‍നിന്നാണ് ചോദ്യങ്ങള്‍.
 
അപേക്ഷ
ഒക്ടോബര്‍ 15നകം www.consortiumofnlus.ac.in വഴി . 4000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് 3500 രൂപ. വിശദാംശങ്ങള്‍ക്ക് www.consortiumofnlus.ac.in ല്‍ ലഭ്യമാണ്.

clat 2025 Common Entrance Examination for law Studies Those appearing for the Plus Two exam this year can also apply 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക് 

Kerala
  •  19 hours ago
No Image

അസാധ്യമല്ല, സാധ്യമാണ്; എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്  

Kerala
  •  19 hours ago
No Image

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർതാരം ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നു; റിപ്പോർട്ട്

Cricket
  •  19 hours ago
No Image

ആധാർ വിരലടയാളം: മരിച്ചവരെ തിരിച്ചറിയാൻ കഴിയില്ല, സാങ്കേതിക തടസ്സമെന്ന് യുഐഡിഎഐ

National
  •  20 hours ago
No Image

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് അവര്‍ക്ക് ഹോബി; ഇസ്‌റാഈല്‍ അങ്ങേഅറ്റം നീചരാഷ്ട്രമായിരിക്കുന്നു' നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് 

International
  •  20 hours ago
No Image

റൊണാൾഡോ ഇനി മുതൽ ക്ലബ് ഉടമയാകുന്നു; സൂപ്പർ ടീമിന്റെ ഓഹരികൾ വാങ്ങാൻ ഇതിഹാസം

Football
  •  20 hours ago
No Image

മുംബൈ ഇനി ഡബിൾ സ്ട്രോങ്ങ്; പ്ലേ ഓഫിലേക്ക് വമ്പന്മാരെ അണിനിരത്തി പടയൊരുക്കം

Cricket
  •  20 hours ago
No Image

സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് , മൂന്നിടത്ത് ഓറഞ്ച്

Weather
  •  20 hours ago
No Image

അവസാന അങ്കത്തിൽ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് വമ്പൻ നേട്ടം

Cricket
  •  21 hours ago
No Image

തകര്‍ന്ന റോഡിയൂടെ യാത്ര ചെയ്ത് കഴുത്തും നട്ടെല്ലും പണിയായി; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബംഗളൂരുവില്‍ നഗരസഭക്കെതിരെ യുവാവിന്റെ പരാതി 

National
  •  21 hours ago