ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങി
മലപ്പുറം: വ്യവസായം തുടങ്ങുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഓഫിസുകള്‍ കയറിയിറങ്ങി അലയേണ്ട. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഇനി ഒരു കിടക്കീഴില്‍ ലഭിക്കും. സംരംഭകരെ സഹായിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങി.
ജില്ലാകലക്ടര്‍ ചെയര്‍മാനും വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നിര്‍മാണത്തിനും മെഷനറികള്‍ സ്ഥാപിക്കാനുമുള്ള അനുമതി, ടൗണ്‍ പ്ലാനിങില്‍ നിന്നും ഫാക്ടറി സ്ഥാപിക്കാന്‍ സ്ഥലത്തിന്റെ അംഗീകാരം, മലിനീകരണ നിയമന്ത്രണ ബോര്‍ഡിന്റെ നിരാക്ഷേപപത്രം, വൈദ്യുതി കണക്ഷന്‍, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അനുമതി, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, അഗ്നിശമന സേന എന്നിവരുടെ അനുമതികള്‍, വിവിധ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇതോടെ സാധ്യമാവും.
വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫിസ്, ബ്ലോക്ക് തലത്തിലുള്ള വ്യവസായ വികസന ഓഫിസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."