'അമ്മ'യിൽ ഭിന്നത; തുടർനടപടി വേണമെന്ന ആവശ്യവുമായി കൂടുതൽപേർ
കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സിനിമാമേഖലയിലെ കൂടുതൽ അതിജീവിതകൾ രംഗത്തുവന്നത് സർക്കാരിനും താരസംഘടനയായ അമ്മയ്ക്കും തലവേദനയാകുന്നു. റിപ്പോർട്ടിൽ അഞ്ചുദിവസത്തെ മൗനത്തിനുശേഷം അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് പ്രതികരിച്ചതിനു തൊട്ടുപിന്നാലെ വൈസ് പ്രസിഡൻ്റ് ജഗദീഷ് വ്യത്യസ്ത അഭിപ്രായവുമായി എത്തിയതും തിരിച്ചടിയായി. അമ്മ ദിവസങ്ങളോളം മൗനംപാലിച്ചത് വൻ വീഴ്ച ആണെന്നായിരുന്നു ജഗദീഷ് തുറന്നടിച്ചത്. പവർ ഗ്രൂപ്പ്, മാഫിയ എന്നതൊന്നും സിനിമാമേഖലയിൽ ഇല്ലെന്നായിരുന്നു സിദ്ദീഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
നടിമാരുടെ വാതിലില്‍ മുട്ടിയിട്ടുണ്ട് എന്നു പറയുമ്പോള്‍ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ടതില്ല. വാതിലില്‍ മുട്ടി എന്ന് ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുതെന്നുംജഗദീഷ് പറഞ്ഞു. അതേസമയം, വാതിലിൽ മുട്ടിയത് ഒറ്റപ്പെട്ട സംഭവം എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്. ഇന്നലെ കൊൽക്കത്തയിലെ നടി ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നതും സർക്കാരിനും താരസംഘടനയ്ക്കും തിരിച്ചടിയായി. റിപ്പോർട്ടിൻ്റെ പൂർണരൂപം കോടതി മുദ്രവച്ച കവറിൽ ആവശ്യപ്പെട്ടതും കൂടുതൽ അതിജീവിതകൾ രംഗത്തുവരാൻ കാരണമായിട്ടുണ്ട്. വരുംദിവസങ്ങളിൽ സർക്കാരിന് റിപ്പോർട്ടിന്മേൽ തുടർനടപടി എടുക്കേണ്ടിവരുമെന്നാണ് സൂചന.
Following revelations in the Hema Commission report, the film industry is witnessing increased disclosures, creating challenges for the government and the actor organization AMMA. Disagreements within AMMA and further testimonies have intensified scrutiny. The government is expected to take further action on the report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."