'ഐ.എസ്, സലഫിസം, ഫാസിസം' എസ്.വൈ.എസ് ജില്ലാ സെമിനാര്‍ ഇന്ന്
പാലക്കാട്: 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് ചെര്‍പ്പുളശ്ശേരി മയ്യത്തുംകര സി.എം ഓഡിറ്റോറിയത്തില്‍ കാലത്ത് 9.30 മുതല്‍ ഉച്ചക്ക് രണ്ടു വരെ നടക്കും. എസ്.കെ.ജെ.എം.സി പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത മുശാവറ അംഗങ്ങളായ സയ്യിദ് കെ.പി.സി തങ്ങള്‍ പ്രാര്‍ഥനയും എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ ആതുരസേവന പദ്ധതി കാര്‍ഡ് വിതരണവും നടത്തും.
'ഐ.എസും വര്‍ത്തമാന സാഹചര്യവും', 'സലഫിസം ഇസ്‌ലാമിന്റെ വികൃതമുഖം', 'ഫാസിസവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍', 'വിഘടനം ഒരു സാമൂഹിക വിപത്ത് ', കാംപയിന്‍ പ്രോജക്ട് എന്നീ വിഷയങ്ങളില്‍ സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. അലവി ഫൈസി കുളപ്പറമ്പ്, നാസര്‍ ഫൈസി കൂടത്തായി, പിണങ്ങോട് അബൂബക്കര്‍, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും.
ചെര്‍പ്പുളശ്ശേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, പി. സാദാലിയാഖത്തലിഖാന്‍ ഹാജി കല്ലടിക്കോട്, കീഴാടയില്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ ഇരിമ്പിലാശ്ശേരി, എം.പി.എ ഖാദര്‍ ദാരിമി വീരമംഗലം, ഇ.വി ഖാജാ ദാരിമി തൂത, കെ. അബ്ദുല്‍ അസീസ് ഫൈസി, മുനാഫര്‍ ഒറ്റപ്പാലം പ്രസംഗിക്കും.
ജില്ലാ ജന.സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഷൊര്‍ണ്ണൂര്‍ മണ്ഡലം സെക്രട്ടറി കെ.കെ അബുസാലിഹ് അന്‍വരി ചളവറ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."