സഊദി അറേബ്യ: 94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം പുറത്തിറക്കി
റിയാദ്:സഊദി അറേബ്യയുടെ 94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് സഊദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപനം നടത്തി. 2024 ഓഗസ്റ്റ് 23-നാണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽമോഹെസൻ അൽ അൽഷിഖാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘വി ഡ്രീം ആൻഡ് അച്ചീവ്’ എന്ന പ്രമേയത്തിലൂന്നിയാണ് 94-മത് ദേശീയദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സഊദി വിഷൻ 2030-ൽ ഉൾകോള്ളുന്ന വലിയ പദ്ധതികളെ എടുത്ത് കാട്ടുന്നതാണ് ഈ മുദ്രാവാക്യം. വിവിധ മേഖലകളിൽ സഊദി അറേബ്യ പുലർത്തുന്ന നേതൃത്വത്തിന് ഇത് അടിവരയിടുന്നു.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://nd.gea.gov.sa/index-en.html എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 23-നാണ് സഊദി അറേബ്യ 94-മത് ദേശീയദിനം ആഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."