ക്യാംപുകളൊഴിഞ്ഞു; ദുരന്തമേഖലയിലെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അടക്കമുള്ള സ്കൂളുകളാണ് തുറക്കുന്നത്. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കൈ ഗവ. എല്‍.പി സ്കൂള്‍ പ്രവേശനോത്സവത്തോടെ സെപ്റ്റംബര്‍ രണ്ടു മുതലാണ് തുറന്ന് പ്രവര്‍ത്തിക്കുക.
27 ദിവസങ്ങള്‍ക്ക് ശേഷമാണ് ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ വീണ്ടും അധ്യയനം ആരംഭിക്കുന്നത്. പ്രധാന ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 800 ഓളം പേര്‍ക്കാണ് അഭയം നല്‍കിയത്. ഉരുള്‍പൊട്ടല്‍ വാര്‍ത്തയറിഞ്ഞ് ജൂലൈ 30ന് അര്‍ധരാത്രി തന്നെ സ്കൂള്‍ അധികൃതര്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഒരുമാസത്തോളമായി പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപിലെ അവസാന അംഗവും കഴിഞ്ഞദിവസം ക്യാംപ് വിട്ടിരുന്നു.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പോലെ 14 സ്കൂളുകളിലാണ് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്രയും സ്കൂളുകളുടെ പ്രവര്‍ത്തനമാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും എല്ലാം ശുചീകരിച്ചു. ഹരിത കര്‍മ സേന അംഗങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരം നടത്തിയത്.
വെള്ളാര്‍മല ഗവ. വൊക്കേഷനര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മേപ്പാടി ഹൈസ്കൂളിലും മുണ്ടക്കൈ ഗവ. എല്‍.പി പഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് സെപ്തംബര്‍ രണ്ടു മുതല്‍ പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, റവന്യൂ മന്ത്രി കെ രാജന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര് കേളു എന്നിവരും മറ്റു ജനപ്രതിനിധികളും പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."