മുകേഷ് പറയുന്നത് പച്ചക്കള്ളം; മിനു മുനീര്‍
കൊച്ചി: ലൈംഗിക പീഡനാരോപണം നിഷേധിച്ച മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി നടി മിനു മുനീര്‍. ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ച മിനു, നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
'മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ലെന്നും അവസരം നല്‍കാന്‍ മുകേഷ് സംവിധായകന്‍ ഒന്നും അല്ലല്ലോയെന്നും മിനു പറഞ്ഞു. തന്നെ അറിയാമെന്ന് മുകേഷ് പറഞ്ഞത് നന്നായി. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ലെന്നും, ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കില്‍ എന്ത്‌കൊണ്ട് മുകേഷ് അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും മിനു മുനീര്‍ പറഞ്ഞു. മുകേഷ് പറഞ്ഞതെല്ലാം കള്ളമാണെന്ന് പറഞ്ഞ മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
In a sharp retort, Minu Muneer has dismissed Mukesh's claims as "baseless" and "false", escalating the war of words between the two. The verbal spat has sparked a heated debate, with political implications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."