HOME
DETAILS

മലപ്പുറം എസ്.പിയുടെ വസതിയില്‍ എത്തിയ പി.വി അന്‍വറിനെ തടഞ്ഞ് പൊലിസ്

  
August 29, 2024 | 5:48 PM

police stopped PV Anwar who reached SPs residence in Malappuram

മലപ്പുറം: എസ്പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ പൊലിസ് തടഞ്ഞു.  എസ്പിയുടെ വസതിയില്‍ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനാണ് എംഎല്‍എ എത്തിയത്. എന്നാല്‍ പാറാവ് ഡ്യൂട്ടിയില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

എസ്പി കുടുംബവുമായി താമസിക്കുന്ന വീടായതിനാല്‍ കയറ്റി വിടാന്‍ അനുവാദമില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എസ്പി അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് കാണണമെന്നും പറഞ്ഞു. ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താന്‍ വന്നത് എന്നും എംഎല്‍എ മറുപടി പറഞ്ഞു. അനുവാദം ഇല്ലാതെ കടത്തി വിടാന്‍ ആകില്ലെന്ന് അറിയിച്ചതിന് പിന്നാലെ എംഎല്‍എ മടങ്ങി.

കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പി വി അന്‍വര്‍ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അന്‍വര്‍ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പി വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

police stopped PV Anwar who reached SPs residence in Malappuram

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  8 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  8 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  8 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  8 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  8 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  8 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  8 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  8 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  8 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  8 days ago