HOME
DETAILS

വീണ്ടും 'ഓപ്പറേഷൻ കമല'യുമായി ബി.ജെ.പി; കർണാടകയിൽ എം.എൽ.എയ്ക്ക് 100 കോടി വാഗ്‌ദാനം; വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

  
Salah
August 31 2024 | 04:08 AM

Siddaramaiah has accused the BJP-JDS alliance of attempting to destabilize the Congress government through Operation Kamala

ബംഗളൂരു: 'ഓപ്പറേഷൻ കമല'യിലൂടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ശ്രമിക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 100 കോടി രൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് എംഎൽഎമാരെ പ്രലോഭിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കോൺഗ്രസ് എം.എൽ.എമാരാരും പണ പ്രലോഭനത്തിന് വഴങ്ങില്ലെന്നും സർക്കാരിനെ തകർക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

“ഓപ്പറേഷൻ കമലയിലൂടെ ഞങ്ങളുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്, എന്നാൽ കോൺഗ്രസ് എംഎൽഎമാർ പണം കൊണ്ട് ആകർഷിക്കപ്പെടില്ല. ഞങ്ങളുടെ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ല” വെള്ളിയാഴ്ച ഹുബ്ബള്ളി വിമാനത്താവളത്തിലെത്തിയ സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബി.ജെ.പിയിൽ ചേരാൻ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ രവികുമാർ ഗൗഡ (രവി ഗണിഗ) ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും ഓപ്പറേഷൻ താമരക്ക് ബി.ജെ.പി ശ്രമിക്കുന്നുണ്ടന്ന ആരോപണം ഉയർത്തിയത്. ബി.ജെ.പി നേതാക്കൾ തങ്ങളുടെ മുൻ തന്ത്രങ്ങൾ ആവർത്തിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

'രണ്ടുദിവസം മുമ്പ് ഒരാൾ വിളിച്ച് തങ്ങളുടെ കൈവശം പണം തയ്യാറാണെന്നും 50 എം.എൽ.എമാരെ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. എന്നാൽ, 100 കോടി, കയ്യിൽ തന്നെ വെച്ചോയെന്ന് താൻ മറുപടി നൽകി. കഴിഞ്ഞവർഷം 50 കോടിയാണ് വാഗ്ദാനം ചെയ്തതെങ്കിൽ ഇപ്പോഴത് 100 കോടിയായി ഉയർത്തിയെന്നും രവികുമാർ ഗൗഡ ആരോപിച്ചു.

അതേസമയം, അധികാരത്തിലെത്താൻ ബി.ജെ.പി എപ്പോഴും ഓപ്പറേഷൻ കമലയെയാണ് ആശ്രയിച്ചിരുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

'ജനങ്ങളുടെ ജനവിധിയിലൂടെ ബി.ജെ.പി ഒരിക്കലും കർണാടകയിൽ അധികാരത്തിൽ വന്നിട്ടില്ല. 2008ലും 2019ലും അവർ പിൻവാതിൽ പ്രവേശനത്തിനായി ഓപ്പറേഷൻ കമല ഉപയോഗിച്ചു. എന്നാൽ ഇത്തവണ 136 കോൺഗ്രസ് എം.എൽ.എമാരുള്ളതിനാൽ അവരുടെ ശ്രമം പരാജയപ്പെടും. ഇത് എളുപ്പമല്ല” സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Karnataka Chief Minister Siddaramaiah has accused the BJP-JD(S) alliance of attempting to destabilize the Congress government through "Operation Kamal." He alleged that the BJP is trying to entice Congress MLAs with a promise of ₹100 crore to defect



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  2 days ago