HOME
DETAILS

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്

  
September 03 2024 | 13:09 PM

Kerala Engineers Family Techno Fest as a confluence of technical expertise

മസ്കത്ത്: ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി മാറി. വ്യവസായ പ്രമുഖരും എഞ്ചിനീയർമാരും ടെക്‌നോളജി പ്രേമികളും പങ്കെടുത്ത പരിപാടി എഞ്ചിനീയറിംഗ്  രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദർശിപ്പിച്ചു.  കെ.ഇ.എഫ് അംഗങ്ങൾക്ക് പ്രൊഫഷണൽ വളർച്ച, അറിവ് പങ്കിടൽ, സൗഹൃദം എന്നിവ വളർത്തിയെടുക്കാനും സാങ്കേതിക നവീകരണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ടെക്‌നോ ഫെസ്റ്റ് 2024 സംഘടിപ്പിച്ചത്. 

റൂവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി 
ശ്രീ. അമിത് നാരംഗ് ഉൽഘാടനം ചെയ്തു. ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് സ്ഥാപകൻ ഡോ.പി.മുഹമ്മദ് അലി, ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്റ്റിങ് വൈസ് ചെയർമാൻ മൊഹിയുദീൻ,  ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാൻ എൻജിനീയർ ഹമൂദ് സാലം അൽ സാദി, ലുലു ഗ്രൂപ്പ് ഡയറക്ടർ ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു. 

അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി  ടെക്‌നിക്കൽ എക്‌സിബിഷൻ സ്റ്റാളുകൾ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കി.  കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും  പരിപാടിയിൽ  പങ്കെടുക്കുന്നവർക്ക് ഭാവി സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും അവസരം ലഭിച്ചു.

വ്യവസായ പ്രമുഖർ തങ്ങളുടെ വൈദഗ്‌ധ്യവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവതരിപ്പിച്ച പരിപാടിയിൽ ഒമാനിലെ  ഭവന, നഗരാസൂത്രണ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ അവതരണം ഉണ്ടായിരുന്നു.  വളർന്നുവരുന്ന സാങ്കേതികവിദ്യകൾ മുതൽ വ്യവസായ പ്രവണതകൾ വരെയുള്ള വിഷയങ്ങളിൽ വിലപ്പെട്ട അറിവ് നേടാൻ  പങ്കെടുത്തവർക്കെല്ലാം സാധിച്ചു. ഒമാനിലെ നിക്ഷേപ അവസരങ്ങളെ കേന്ദ്രീകരിച്ചുള്ള ടോക്ക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

കെഇഎഫ് പ്രസിഡൻ്റ്  പ്രേം കുമാർ, സെക്രട്ടറി മിഥുൻ എസ് കുമാർ, ടെക്‌നോ ഫെസ്റ്റ് ചെയർമാൻ ശ്രീനാഥ് സി വി, ഇവൻ്റ് കോ-ഓർഡിനേറ്റർ വേണു ഗോപിനാഥ്  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago