'സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം; മലപ്പുറത്തെ ചതിച്ച്, ജനതക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നേടിയതാണത്' പി.കെ നവാസ്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി അന്‍വറിന്റെ വെളിപെടുത്തലിന് പിന്നാലെ പത്തനം തിട്ട മുന്‍ എസ്.പി സുജിത് ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം ഫേസ്ബുക്കില്‍ പോസ്റ്റ് കുറിപ്പില്‍ അദ്ദേഹം പറയുന്നു. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകള്‍ എന്ന് തുറന്നടിക്കുന്ന അദ്ദേഹം ജില്ലയില്‍ കള്ളക്കേസുംകള്ളത്തരവുംകൊള്ളത്തരവുംകൊലപാതകവുംകടത്ത് സംഘവും ആയി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പൊലിസുകാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകളെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി നേടിയ ഈ മെഡലുകള്‍ അഴിച്ച് വെച്ചേ പറ്റൂ എന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകള്‍.
2023ല്‍ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാര്‍ഡ് ഓഫ് ഹോണര്‍ മെഡല്‍ നല്‍കി സര്‍ക്കാര്‍ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിന്റെ ഇന്റ്‌ലിജന്‍സിനും ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാല്‍ അദ്ദേഹം മലപ്പുറം SP യായി ചാര്‍ജെടുക്കുന്നതിന്റെ മുന്‍പ് മലപ്പുറത്തെ ശരാശരി കേസുകള്‍ 12000 ആണെങ്കില്‍ ഈ മഹാന്‍ കൃത്രിമമായി വര്‍ദ്ധിപ്പിച്ച് 2023 ല്‍ 40428 വരെ ആക്കിയതിന് സര്‍ക്കാറിന്റെ അഭിനന്ദനമാണ് 2023 ലെ ഈ മെഡല്‍. 350% വര്‍ദ്ധനവ് !!
ജില്ലയില്‍ കള്ളക്കേസുംകള്ളത്തരവുംകൊള്ളത്തരവുംകൊലപാതകവുംകടത്ത് സംഘവും ആയി കാട്ടിക്കൂട്ടല്‍ നടത്തിയ ഒരു പോലീസ്‌കാരന് നല്‍കാനുള്ളതല്ല ഇത്തരം മെഡലുകള്‍.
ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കുന്നതിലെ നിബന്ധനകള്‍ പരാമാര്‍ശിച്ച് കൊണ്ട് സര്‍ക്കാര്‍ 2019 മെയ് 7 ന് ഇറക്കിയ 10/2019 സര്‍ക്കുലറിലെ പോയിന്റ് നമ്പര്‍ ആറില്‍ പറയുന്നത് 'if the recipient of the badge of honor is found to have included in any serious misconduct, after receiving such badge of honor, the badge of honor will be withdrawn and the recipient will not be allowed to wear such badge of honor'എന്നാണ്
കഴിഞ്ഞ ദിവസം പത്തനംതിട്ട ടജ സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് serious misconduct ഉണ്ടായതിനാലാണല്ലോ.
ഇത് പ്രകാരം ശ്രീ സുജിത് ദാസ് ഐ.പി.എസിന് മലപ്പുറം ജില്ലയെ വഞ്ചിച്ച് നേടിയ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ച് വാങ്ങണം.
ഇന്ത്യയ്ക്ക് അഭിമാനമായ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നാണക്കേട് ഉണ്ടാക്കി താങ്കള്‍ നേടിയ ഈ മെഡലുകള്‍ അഴിച്ച് വെച്ചേ പറ്റൂ.
DGP ക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്, മേല്‍ പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി സമീപിച്ചാണെങ്കിലും ജില്ലയെ ചതിച്ച് നേടിയ മെഡലുകള്‍ നെഞ്ചത്ത് കുത്തി നടക്കാന്‍ അനുവദിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."