സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പിച്ചു, ശരീരം മുഴുവന്‍ മുറിവുകള്‍ രേണുകസ്വാമിക്കേറ്റത് അതിക്രൂര മര്‍ദ്ദനം; ദര്‍ശനെതിരായ കുറ്റപത്രം
ബംഗളൂരു: രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍സ്റ്റാര്‍ കന്നട സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപക്കെതിരെ കര്‍ണാടക പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. അതിക്രൂരമായ മര്‍ദനമാണ് രേണുകസ്വാമി നേരിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളിയെന്നാണ് കേസ്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ അടക്കം 17 പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ദര്‍ശന്റെ ആരാധകനും ഫാര്‍മസി ജീവനക്കാരനുമായ ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമി. വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിന്റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ ഇയാളെ കൊലപ്പെടുത്തിയത്. രേണുകസ്വാമിയുടെ ശരീരത്തിലുടനീളം 39 മുറിവുകള്‍ ഉണ്ടായതായും നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഇരയുടെ തലയിലും ആഴത്തിലുള്ള മുറിവുണ്ടായി.
രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കാന്‍ മെഗ്ഗര്‍ മെഷീന്‍ എന്ന വൈദ്യുത ഉപകരണം സംഘം ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റ് പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുറ്റാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് വ്യക്തികളെ കുടുക്കാനും അവര്‍ ശ്രമിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ദര്‍ശന്‍.
അതിനിടെ, രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്. രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്. സ്വാമിയുടെ പിറകുവശത്തായി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം.
കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചാണ് ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."