'കാവേരി, അട്ടപ്പാടി നദീജല പ്രശ്നത്തിന് പരിഹാരം കാണണം'
ഊട്ടി: കാവേരി, അട്ടപ്പാടി നദീജല പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വിഷയവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിക്കണമെന്നും സി.പി.എം തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി ജി രാമകൃഷ്ണന് ആവശ്യപ്പെട്ടു. ഊട്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ അടുത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി ഒന്നിച്ച് മത്സരിക്കും. സി.പി.എം, സി.പി.ഐ, മനിതനേയ മക്കള്‍ കക്ഷി, എം.ഡി.എം.കെ പാര്‍ട്ടികളാണ് ഒന്നിച്ച് മത്സരിക്കുക.
പഞ്ചായത്ത്. നഗരസഭ പ്രസിഡന്റുമാരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സംവിധാനത്തിന് പകരം കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഡി രവീന്ദ്രന്, ജില്ലാ സെക്രട്ടറി ആര് ഭദ്രി, എന്‍ വാസു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."