'മുക്കം മുനിസിപ്പാലിറ്റി' സി പി എം -ബി ജെ പി സഖ്യം
നാളിതുവരെ അന്തർധാരവഴി തെരെഞ്ഞെടുപ്പുകളിൽ സഹകരിച്ചിരുന്ന സി പി എമ്മും, ബി ജെ പിയും പരസ്യമായ രാഷ്ട്രീയ സഖ്യം തുടങ്ങി കഴിഞ്ഞു എന്നാണ് മുക്കം മുനിസിപ്പാലിറ്റിയിൽ നടന്ന അവിശ്യസ പ്രമേയവുമായി ബന്ധപെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
മുക്കത്ത് അനധികൃതമായ ബീവറേജിന് ലൈസൻസ് കൊടുത്ത മുൻസിപ്പൽ ചെയർമാന്റെ നടപടിക്കെതിരെ കൗൺസിലിന് അകത്തും പുറത്തും യു ഡി എഫിനോടൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച ബി ജെ പി ഈ വിഷയത്തിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നേരെ സ്വീകരിച്ച സമീപനം വഞ്ചനാപരവും ഞെട്ടിപ്പിക്കുന്നതുമാണ്. അവിശ്യസ പ്രമേയം പാസാക്കാതിരിക്കുവാനും മുക്കത്ത് സി പി എം ഭരണം നിലനിർത്തുവാനും അവിശ്വാസപ്രമേയത്തിൽനിന്ന് വിട്ടുനിൽക്കാൻ ബി ജെ പി അംഗങ്ങൾക് അവരുടെ ജില്ലാ പ്രസിഡന്റ് വിപ്പുനൽകുകയായിരുന്നു. ആസന്നമായ തദ്ദേശസ്വയംഭരണ, നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ പ്രയോഗിക്കാൻ പോകുന്ന വൃത്തികെട്ട അപകടകരമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ ലബോറട്ടറിയായി മുക്കത്തെ സി പി എമ്മും ബി ജെ പിയും മാറ്റുകയായിരുന്നു.
എന്ന്,
കെ ബാലാണരായണൻ
(ചെയർമാൻ)
അഹമ്മദ് പുന്നക്കൽ
(കൺവീനർ)
കോഴിക്കോട് ജില്ലാ യു ഡി എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."