എ.ഡി.ജി.പി എം.ആര് അജിത്ത് കുമാര്‍ ആര്.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച്ച കോവളത്തെ ഹോട്ടലില്‍ വച്ച്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായും ചര്‍ച്ച നടത്തി. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്.എസ്.എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.
ആര്.എസ്.എസ് സമ്പര്‍ക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ റാം മാധവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കൂട്ടിക്കൊണ്ടു പോയതെന്നാണു വിവരം. ദത്താത്രേയ ഹൊസബാളെയെ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും കൈമനം ജയകുമാറാണ്.
അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."