HOME
DETAILS

ഓണാവധിക്ക് നാട്ടില്‍ പോകാന്‍ കഴിയാതെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍; മൂന്ന് ദിവസം ക്യൂ നിന്നിട്ടും ടിക്കറ്റില്ല

  
സുനി അല്‍ഹാദി
September 09, 2024 | 4:20 AM

Lakshadweep Students Stranded in Kochi Amid Onam Holidays Due to Ticket Shortage

കൊച്ചി: ഓണാവധിക്ക് നാട്ടില്‍ പോകാന്‍ കഴിയാതെ ലക്ഷദ്വീപിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എറണാകുളത്ത് കുടുങ്ങിക്കിടക്കുന്നു. മൂന്ന് ദിവസം ഗാന്ധിനഗറിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ടിക്കറ്റിനായി ക്യൂ നിന്നിട്ടും ലഭിക്കാത്ത അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കേരളത്തിലെ വിവിധ കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ലക്ഷദ്വീപിലെ ആയിരത്തിലേറെ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഓണാവധി മുന്നില്‍ കണ്ട് ഇവര്‍ നേരത്തെതന്നെ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ലഭ്യമായത്. എല്ലാ അവധിക്കാലത്തും ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാകാറുള്ളതിനാല്‍ ഇത്തവണ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൂട്ടിതന്നെ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് റമീസ് പറഞ്ഞു. കഴിഞ്ഞമൂന്ന് ദിവസമായാണ് എറണാകുളത്ത് ടിക്കറ്റ് വിതരണം നടന്നത്. 

വിദ്യാര്‍ഥികള്‍ക്കായി ടിക്കറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിരുന്നെങ്കിലും വെറും നാല്‍പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭ്യമായത്. തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നൊക്ക എത്തിയ വിദ്യാര്‍ഥികള്‍ കോളജ് ഹോസ്റ്റലുകളും മറ്റും ഉടന്‍തന്നെ അടക്കുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. നിരവധി വിദ്യാര്‍ഥിനികളും ടിക്കറ്റ് ലഭിക്കാത്തവരില്‍ ഉള്‍പ്പെടും.            

ആന്ത്രോത്ത്, കവറത്തി, അഗത്തി എന്നീ ദ്വീപുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള വെറും എഴുപത് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭ്യമായിരിക്കുന്നത്. ചൊവ്വ,വ്യാഴം എന്നീ ദിവസങ്ങളിലാണ് അറേബ്യന്‍ സി, ലഗൂണ്‍ എന്നീ രണ്ട് കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് സര്‍വിസ് നടത്തുന്നത്. എന്നാല്‍ കില്‍ത്തന്‍, ചെത്ത്‌ലത്ത്, ബിത്ര എന്നീ ദ്വീപുകളിലേക്ക് ഇതുവരെ സര്‍വിസ് പ്രഖ്യാപിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലക്ഷദ്വീപ് പോര്‍ട്ട് ആന്‍ഡ് ഷിപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് പരാതി നല്‍കി അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  6 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  6 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  6 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  6 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  6 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  6 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  6 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  6 days ago