HOME
DETAILS

പള്ളക്കടിച്ച് പങ്കാളിത്ത പെന്‍ഷന്‍; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം

  
നിസാം കെ അബ്ദുല്ല
September 10, 2024 | 5:01 AM

  Keralas Contributory Pension Scheme Leaves Retirees Struggling with Minimal Benefits

കല്‍പ്പറ്റ: സംസ്ഥാനങ്ങളൊക്കെ തിരികെ നടക്കുമ്പോഴും കേരളത്തില്‍ മാത്രം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച രണ്ടായിരത്തോളം മനുഷ്യര്‍ക്ക് ദുരിതം ബാക്കി. സര്‍വിസില്‍ നിന്ന് വിരമിച്ചാല്‍ ശിഷ്ടകാലം പെന്‍ഷന്‍ തുക കൊണ്ട് തള്ളിനീക്കാമെന്ന ഇവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ പെന്‍ഷന്‍ പദ്ധതി.
വിരമിച്ച രണ്ടായിരത്തില്‍ 200ലധികം ആളുകള്‍ക്ക് ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ക്കാവട്ടെ നാമമാത്രമായ തുകയും. 486 രൂപ മുതല്‍ 2200 രൂപ വരെയാണ് ലഭിക്കുന്ന മാസ പെന്‍ഷന്‍. 11വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിച്ചവര്‍ക്ക് പോലും ഒരു രൂപ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിച്ച വ്യക്തിക്കാണ് ഒരു രൂപപോലും പെന്‍ഷന്‍ ലഭിക്കാത്തത്.

വകുപ്പ് പെന്‍ഷന്‍ വിഹിതം പിടിച്ചെങ്കിലും അത് എന്‍.പി.എസിലേക്ക് അടക്കാത്തതാണ് ഇദ്ദേഹത്തിന് വിനയായത്. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ തുക ഡെപ്പോസിറ്റ് ഇല്ലാത്തതും പലര്‍ക്കും തിരിച്ചടിയായി. 2021 സെപ്റ്റംബര്‍ മുതലാണ് ഡെപ്പോസിറ്റ് തുക അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചത്. അതിന് മുന്‍പ് ഇത് രണ്ട് ലക്ഷം രൂപ മതിയായിരുന്നു.

ഇക്കഴിഞ്ഞ മെയില്‍ 10 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയ ആരോഗ്യവകുപ്പിലെ ജീവനക്കാരിക്ക് ഇതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ആറ് ലക്ഷത്തിന് മുകളില്‍ ഡെപ്പോസിറ്റ് തുക ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിട്ടും രേഖകളില്‍ അവ്യക്തത ഉണ്ടെന്ന് പറഞ്ഞ് വൈകിപ്പിക്കുകയാണ്. കെ.എസ്.ഇ.ബിയില്‍ നാല് വര്‍ഷം സര്‍വിസ് ചെയ്ത് വിരമിച്ച ആള്‍ക്ക് 486 രൂപയാണ് ലഭിക്കുന്നത്.

കോളജിയറ്റ് എഡ്യൂക്കേഷനില്‍ നിന്ന് ഏഴ് വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിച്ചയാള്‍ക്ക് ലഭിക്കുന്നത് 741 രൂപ. സര്‍വേ വകുപ്പില്‍ നിന്ന് 10 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചയാള്‍ക്ക് 2200 രൂപയും. ഇതാണ് പങ്കാളിത്ത പെന്‍ഷനിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന കൂടിയ തുക.

2013 ഏപ്രില്‍ ഒന്നിന് നടപ്പാക്കിയ പദ്ധതി കേരളത്തില്‍ നരകതുല്യ പദ്ധതിയായി മാറിയതിന്റെ തെളിവുകളാണ് ഇവരുടെ അവസ്ഥ. ശമ്പളത്തില്‍ നിന്ന് മാസത്തില്‍ 10 ശതമാനം പിടിച്ചിട്ടും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ഡി.സി.ആര്‍.ജിയുമില്ല. നിരവധി വര്‍ഷം സര്‍ക്കാരിനെ സേവിച്ച് പുറത്തിറങ്ങുന്ന ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ അത്ര പോലും തുക കിട്ടാതെ ശിഷ്ടകാലം ബുദ്ധിമുട്ടി ജീവിക്കേണ്ടി വരികയാണ്.

 

Over 2,000 retirees in Kerala face financial hardship under the Contributory Pension Scheme, with many receiving minimal or no pension. Learn more about the ongoing pension crisis.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  8 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  8 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  8 days ago