HOME
DETAILS

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

ADVERTISEMENT
  
September 10 2024 | 08:09 AM

vishnu-who-went-missing-from-malappuram-found-in-ooty

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പൊലിസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയതെന്നും മലപ്പുറം എസ്പി പ്രതികരിച്ചു. 

ഫോണ്‍ ഓണായത് തുമ്പായെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്പി വ്യക്തമാക്കി. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. 

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഈ മാസം 4നാണ് മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തിനെ (30) കാണാതായത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യത ഉള്ളതായാണ് സുഹൃത്തുക്കള്‍ പൊലിസിനോട് പറഞ്ഞത്. സെപ്തംബര്‍ 8നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്ത് മൊഴി നല്‍കിയിരുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  a day ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  a day ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  a day ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  a day ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  a day ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  a day ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  a day ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  a day ago