ഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല
ആനുകൂല്യം ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ക്ക്
ന്യൂഡല്‍ഹി: സ്വകാര്യ വാഹനമുടമകള്‍ക്ക് യാത്ര ആയാസരഹിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ടോള്‍ നിയമം പ്രഖ്യാപിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഹൈവേയിലൂടെയോ എക്‌സ്പ്രസ് വേയിലൂടെയോ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതിനു ടോള്‍ അടയ്‌ക്കേണ്ട. 20 കി.മീ പിന്നിട്ടാല്‍ സഞ്ചരിക്കുന്ന ദൂരത്തിനു ടോള്‍ നല്‍കിയാല്‍ മതി. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്) പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
'പേ ആസ് യു ഗോ' സിസ്റ്റമാണ് നടപ്പാക്കുന്നത്. ഇതു പ്രകാരം ഒരുദിവസം ദേശീയ പാതയിലൂടെ 30 കി.മീ വാഹനത്തില്‍ യാത്ര ചെയ്തതിന് 10 കി.മീയുടെ ടോള്‍ അടച്ചാല്‍ മതി.
2008ലെ നാഷനല്‍ ഹൈവേ ഫീ (നിരക്ക്) റൂള്‍സ് പരിഷ്‌കരിച്ച പുതിയ നിയമത്തിന് നാഷനല്‍ ഹൈവേ ഫീ റൂള്‍സ് ഭേദഗതി നിയമം, 2024 എന്നാണ് പേര്. പുതിയ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി ബംഗളൂരു മൈസൂരു ഉള്‍പ്പെടെ തെരഞ്ഞെടുത്ത ദേശീയ പാതകളില്‍ കരട് പദ്ധതി നടപ്പാക്കിയിരുന്നു. നിലവിലുള്ള ഫാസ്ടാഗ് സിസ്റ്റത്തോടൊപ്പമാണ് പുതിയ നിയമം നടപ്പാക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."