സത്യദൂതർ: ഭാഗം 7 - നിരക്ഷരത യോഗ്യതയാകുന്ന വിശ്വഗുരു
'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഏഴാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=fAZN9iIGjcM ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
നിരക്ഷരത യോഗ്യതയാകുന്ന വിശ്വഗുരു
അധ്യാപകനായാണ് തന്റെ നിയോഗമെന്ന് സത്യദൂതർ(സ) തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ലോകഗുരുവിന് എഴുത്തും വായനയും അറിയില്ല. അതു പോരായ്മയല്ല, യോഗ്യതയാണ്. നിരക്ഷരനാകുക എന്നത് ഒരു ഗുരുവിന്റെ യോഗ്യതയാകുന്നത് കൗതുകകരമാണല്ലോ. എഴുത്തും വായനയും അറിയുന്ന ആളായിരുന്നു പുണ്യനബിയെങ്കിൽ വിശുദ്ധ ഖുർആനും അനുബന്ധ വിജ്ഞാനീയങ്ങളും സ്വയം പഠിച്ചെടുത്തതാണെന്ന് ആരോപിക്കാൻ ശത്രുക്കൾക്ക് അവസരം ലഭിക്കുമായിരുന്നു. ഗുരുമുഖത്തു നിന്ന് അഭ്യസിക്കാതെയും സ്വന്തമായി വിദ്യ നേടാൻ വ്യക്തികളെ പ്രാപ്തമാക്കുന്നത് അക്ഷരാഭ്യാസമാണല്ലോ. ഇക്കാര്യം ഖുർആൻ വ്യക്തമാക്കുന്നുമുണ്ട്. “താങ്കള്‍ ഇതിനുമുമ്പ് ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ സ്വകരം കൊണ്ട് അതെഴുതുകയോ ചെയ്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സന്ദേഹിക്കാമായിരുന്നു” (സൂറത്തുൽ അൻകബൂത്: 48).
മുഹമ്മദ് നബി(സ) നിരക്ഷരനാണ് ഖുർആൻ പ്രഖ്യാപിച്ചപ്പോൾ സമകാലീനാരായ ശത്രുക്കളാരും അതു നിഷേധിച്ചില്ല. മുഹമ്മദ് വല്ലതും എഴുതുകയോ വായിക്കുകയോ ചെയ്തതായി അവരാരും ഒരിക്കലും കണ്ടിട്ടില്ല. നിരക്ഷരനാകുക എന്നത് പ്രവാചകത്വത്തിന്റെ അനിവാര്യ വിശേഷണമൊന്നുമല്ല. നബിമാർക്ക് ഉണ്ടാകൽ അനിവാര്യമായ നാലു വിശേഷണങ്ങളെ ഉള്ളൂ. അത് സത്യസന്ധതയും വിശ്വസ്ഥതയും പ്രബോധനാത്മകതയും ബുദ്ധികൂർമതയുമാണ്. എന്നിട്ടും അല്ലാഹു എന്തുകൊണ്ട് അന്ത്യദൂതരെ നിരക്ഷരനാക്കി എന്നതിന്റെ പൊരുൾ ഉപരിസൂചിത വചനത്തിന്റെ അന്ത്യത്തിൽ കാണാവുന്നതുപോലെ ‘അസത്യവാദികൾ സന്ദേഹമുണ്ടാക്കാൻ അതുപയോഗിക്കുമായിരുന്നു’ എന്നതാണ്.
ഹുദൈബിയ്യ സന്ധിയുടെ സമയം. മക്കക്കാരെ പ്രതിനിധീകരിച്ച് സുഹൈൽ ബിൻ അംർ മുന്നോട്ടു വച്ച ഏകപക്ഷീയമായ മുഴുവൻ നിബന്ധനകളും മുഹമ്മദ് നബി(സ) അംഗീകരിച്ചു. പ്രസ്തുത കരാർ അലി(റ)വിനെ കൊണ്ട് എഴുതി തയ്യാറാക്കുകയും ചെയ്തു. ശേഷം വായിച്ചു കേൾപ്പിച്ചപ്പോൾ സുഹൈൽ ചില തിരുത്തുകൾ ആവശ്യപ്പെടുന്നുണ്ട്. കരാറിന്റെ തുടക്കത്തിലെ ‘ബിസ്മില്ലാഹിർ റഹ്മാനിർ റഹീം’ എന്നത് മാറ്റി മക്കാ മുശ്രിക്കുകളും അംഗീകരിക്കുന്ന വിധത്തിൽ ‘ബിസ്മികല്ലാഹുമ്മ’ എന്നാക്കണമെന്നാണ് അതിലൊന്ന്. പുണ്യ നബി(സ) അതംഗീകരിക്കുകയും അലി(റ)യെ കൊണ്ട് മാറ്റി എഴുതിപ്പിക്കുകയും ചെയ്തു. രണ്ടാമതായി ‘മിൻ മുഹമ്മദിൻ റസൂലില്ലാ’ എന്നതിനെ ‘മിൻ മുഹമ്മദിബ്നു അബ്ദില്ലാഹ്’ എന്നാക്കാനും സുഹൈൽ ആവശ്യപ്പെട്ടു. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങളും അംഗീകരിക്കുകിൽ ഈ കരാറിനെന്തു പ്രസക്തിയെന്നാണ് സുഹൈലിന്റെ ന്യായം. പുണ്യ നബി(സ) അതും അംഗീകരിച്ചു. എന്നാൽ പ്രവാചക നാമത്തിനു ശേഷമുള്ള ‘അല്ലാഹുവിന്റെ ദൂതർ’ (റസൂലുല്ലാഹ്) എന്ന വിശേഷണം മാറ്റാൻ അലി(റ)ക്ക് കഴിയുമായിരുന്നില്ല. അങ്ങനെ റസൂലുല്ലാഹ് എന്ന ഭാഗം അലി(റ)യിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ പുണ്യ നബി സ്വകരങ്ങൾ കൊണ്ട് അതു വെട്ടിമാറ്റി. ഈ സംഭവത്തെ ഉദ്ധരിച്ചു കൊണ്ട് സത്യദൂതർക്ക് എഴുത്തും വായനയും അറിയാമായിരുന്നുവെന്ന് ആരോപിച്ചവരുണ്ട്. അക്ഷരം അറിയുന്നവർ ചൂണ്ടിക്കാണിക്കുന്ന ഭാഗം വെട്ടിക്കളയാൻ അക്ഷരമറിയാത്തവർക്കും കഴിയുമെന്ന് ചിന്തിക്കാൻ പോലും ശേഷിയില്ലാത്തവരുടെ വിമർശനങ്ങൾ പരിഗണനീയമേയല്ല.
വിഡിയോ കാണുന്നതിന്: https://www.youtube.com/watch?v=fAZN9iIGjcM
അഞ്ചാം ഭാഗം: https://www.youtube.com/watch?v=dq_s0DufR28
നാലാം ഭാഗം: https://www.youtube.com/watch?v=rbn594ppsng
മൂന്നാം ഭാഗം: https://youtu.be/X_AQFUdz8_c?si=fwxt93CID4F6-S_C
ഭാഗം രണ്ട്: https://youtu.be/ZTVUe1ICiIk?si=6rkgz3pW_OPgcglJ
Part 6- The Significance of Illiteracy in Prophet Muhammad's Role: An Analysis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."