അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിടുമോ? എല്‍ഡിഎഫ് യോഗം ഉടന്‍, ഘടക കക്ഷികള്‍ക്ക് കടുത്ത അതൃപ്തി
തിരുവനന്തപുരം: തിരുവനന്തപുരം എകെജി സെന്ററില്‍ എല്‍ഡിഎഫ് യോഗം ഉടന്‍ ആരംഭിക്കും. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അടക്കം എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടക കക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ സിപിഐയും ആര്‍ജെഡിയും അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
മലപ്പുറം എംഎല്‍എ പി.വി ന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. അന്‍വറിന്റെ ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാല്‍ അജിത്കുമാറിനെതിരെ അന്‍വര്‍ നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ അതൃപ്തിയുണ്ട്. ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കണ്‍വീനറാക്കിയതിന് ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.
"Amid growing discontent among coalition partners, the LDF is set to hold a crucial meeting today to discuss the fate of Chief Minister Ajit Kumar. Will he be removed from the post? Stay tuned for updates on the latest political developments in Kerala."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."