ഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ
തിരുവനന്തപുരം: സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഓരോ പരാതിയിലും എത്രയും വേഗം ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കണമെന്ന് കെ.കെ ശൈലജ എംഎല്‍എ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണിതെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, നടനും എംഎല്‍എയുമായ മുകേഷിനെതിരെ പരാതി ഉന്നയിച്ച നടി എസ്‌ഐടിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പരസ്യ നിര്‍ദേശവുമായി കെകെ ശൈലജ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ടീം ഓരോ പരാതിയിലും ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചാല്‍ അതൊരു മാതൃകാപരമായ പ്രവര്‍ത്തര്‍ത്തനമായി മാറും. സിനിമാമേഖലയിലെ വനിതാപ്രവര്‍ത്തകരുടെ' പരാതിസ്വീകരിച്ച് ഗവ: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമാകമ്മിറ്റിയെ നിശ്ചയിക്കുകയും സ്‌പെഷ്യല്‍ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റില്‍ ഐസിസി രൂപീകരണം, പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കല്‍, മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തല്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്താനും കഴിയും. സാംസ്‌കാരിക വകുപ്പ് പുതിയ സിനിമാനയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. എസ്‌ഐടിയുടെ പ്രവര്‍ത്തനം ത്വരിത ഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
"Kerala Minister KK Shailaja has urged for swift resolution of complaints, stating that the entire Indian film industry is watching. Her statement emphasizes the need for prompt action to address issues in the industry."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."