HOME
DETAILS

തിരുപ്രഭ ക്വിസ് Day- 8 അൽ ഹാശിർ (സ)

  
Web Desk
September 12 2024 | 04:09 AM

THIRUPRABHA QUIZ DAY 8

പ്രവാചക നാമങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് അൽ ഹാശിർ (സ) എന്നത്. വ്യക്തമായ ഹദീസുകളും അസാറുകളും ഇത് സംബന്ധമായി നമുക്ക് കാണാം. ജുബൈറുബ്നു മുത്ഇം (റ) ൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ പ്രവാചകൻ (സ) പറയുന്നു: 'ഞാൻ ഹാശിറാകുന്നു. അല്ലാഹു ജനങ്ങളെ എന്റെ കാൽപാദത്തിന്മേൽ സമ്മേളിപ്പിക്കും. ഇമാം ഖാളി ഇയാള് (റ) പറയുന്നു: കാലിൽ ഒരുമിച്ചു കൂട്ടുകയെന്നാൽ പ്രവാചകന്റെ കാലഘട്ടത്തിൽ എന്നാണ്. ജനങ്ങൾക്ക് വിശ്വാസപരമായും സാംസ്കാരികമായും ഒരു ഏകീകൃത സ്വഭാവം ഉണ്ടാക്കിയെടുത്തത് നബി (സ) തങ്ങളാണല്ലോ. തങ്ങൾക്ക് ശേഷം ഒരു നബി വരാനുമില്ല. ജനങ്ങളെ പ്രവാചകന്റെ സത്യസാക്ഷിത്വത്തിൽ സമ്മേളിപ്പിക്കപ്പെടുമെന്നും അർഥം കൽപിച്ചവരുണ്ട്. 

'അപ്രകാരം നിങ്ങൾ സമസ്ത ജനപഥങ്ങൾക്കും പ്രവാചകൻ നിങ്ങൾക്കും സാക്ഷികളാവാൻ വേണ്ടി നിങ്ങളെ നാം ഉത്തമ സമുദായമാക്കിയിരിക്കുന്നു' (അൽ ബഖറ: 143). ഏതർഥത്തിലാണെങ്കിലും ഈ നാമം സൂചിപ്പിക്കുന്ന പ്രവാചക മഹത്വം വിവരണാതീതമാണ്. യഥാർത്ഥത്തിൽ ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നവൻ അല്ലാഹു ആയിരിക്കെ, അതേ അർത്ഥത്തിലുള്ള പദം പ്രവാചക നാമമായി നിശ്ചയിച്ച അല്ലാഹു പരമ പരിശുദ്ധൻ! 

നബി(സ)യുടെ കാലഘട്ടത്തിൽ ജനങ്ങളെ സമ്മേളിപ്പിക്കുന്നവർ എന്ന അർത്ഥത്തിൽ അടങ്ങിയിരിക്കുന്ന വളരെ പ്രസക്തമായ ഒരു സൂചന പ്രവാചക നിയോഗം ലോകാവസാനവുമായി വളരെ അടുത്താണ് എന്നാണ്. എന്റെ നിയോഗവും അവസാന നാളും ഇപ്രകാരമാകുന്നു എന്ന് തന്റെ ചൂണ്ടു വിരലും നടു വിരലും ചൂണ്ടി നബി (സ) പറയുന്നുണ്ട്. 'നിശ്ചയം, അതിന്റെ ലക്ഷണങ്ങൾ ആഗതമായിരിക്കുന്നു' (മുഹമ്മദ്:18).ഈ അർത്ഥത്തിൽ കാര്യങ്ങളെ സമീപിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ മഹാ സമ്മേളനത്തിനും (ഹശ്ർ) തുടർന്നുള്ള വിചാരണക്കും തയാറാവുക എന്നത് പരമ പ്രധാനമാണ്.

കറ കളഞ്ഞ വിശ്വാസം കൊണ്ടും കർമങ്ങൾ കൊണ്ടും പ്രവാചക സ്നേഹം കൊണ്ടും നാം മുന്നൊരുക്കം നടത്തണം. അല്ലാഹുവിനെ കണ്ടുമുട്ടാനും പ്രവാചക സാമീപ്യത്തിനും ഉതകുന്ന പാഥേയമൊരുക്കണം. എല്ലാ ഇഷ്ടങ്ങളെയും അത് മുറിച്ചു കളയും. ഏതൊരു സംഘ ശക്തിയെയും അത് ഛിന്നഭിന്നമാക്കും. സന്താനങ്ങളെ അനാഥരാക്കും.  

മുമ്പേ കഴിഞ്ഞു പോയവർ അവരുടെ പ്രവർത്തനങ്ങൾ, അവർ വഹിച്ചിരുന്ന സ്ഥാനമാനങ്ങൾ എല്ലാം നമുക്ക് ചിന്താ വിഷയമാകണം. പരലോക യാത്രയ്ക്ക് വേണ്ടി എല്ലാ അർഥത്തിലും തയാറാവണം. 'നിങ്ങൾ യാത്രോപകരണങ്ങൾ തയാറാക്കുക, അതിൽ ഉദാത്തം ഭയഭക്തി(തഖ്‌വ)യാകുന്നു. ബുദ്ധിശാലികളേ, നിങ്ങൾ എന്നെ സൂക്ഷിക്കുക'(അൽബഖറ: 197). ധാരാളമായി ഖബറുകൾ സന്ദർശിക്കുക, സജ്ജനങ്ങളോടൊത്തു ഇടപഴകുക, പണ്ഡിതന്മാരുടെ ഉപദേശങ്ങൾ തേടുക, ദരിദ്രന്മാരോടും പ്രപഞ്ച ത്യാഗികളായ സജ്ജനങ്ങളോടുമൊപ്പം സമയം ചെലവഴിക്കുക,

സദുപദേശപരമായ ഗ്രന്ഥങ്ങൾ വായിക്കുകയും അത്തരം സംസാരങ്ങൾ, സജ്ജനങ്ങളുടെ അപദാനങ്ങൾ എന്നിവ കേൾക്കുകയും ചെയ്യുക. സച്ചരിതരായ സ്വഹാബത്തിന്റെയും ഉന്നത സ്ഥാനീയരായ ഔലിയാഇന്റെയും ചരിത്രം പഠിക്കുക. സർവോപരി, പരിശുദ്ധ ഖുർആനിൽ അല്ലാഹു നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുകളും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രീതിയിൽ ചിട്ടപ്പെടുത്തുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ. 

https://www.suprabhaatham.com/quizz?id=50&link=GULF-SUPRABHAATHAM-NABIDINA-QUIZ 

 

WhatsApp Image 2024-09-12 at 9.38.46 AM.jpeg

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  19 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  20 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  20 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  20 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  20 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  21 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  21 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  21 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  21 hours ago