ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു
ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നഗരത്തിലുടനീളം ഡെലിവറി റൈഡറുമാർക്കായി നിയുക്ത വിശ്രമകേന്ദ്രങ്ങൾ അവതരിപ്പിച്ചു.യൂണിഫോം ധരിച്ച ഡെലിവറി റൈഡർമാർക്കായി നീക്കിവച്ചിരിക്കുന്ന ഈ നിയുക്ത സ്ഥലങ്ങൾ എല്ലാ മെട്രോ സ്റ്റേഷനുകളിലും പൊതു ബസ് സ്റ്റേഷനുകളിലും ലഭ്യമാണ്.
حرصًا منا على ضمان الراحة وتعزيز جودة الحياة، تقدم #هيئة_الطرق_و_المواصلات منطقة استراحة سائقي توصيل الطلبات المحجوزة للسائقين الذين يرتدون الزي الرسمي، من الساعة 12 حتى 3 ظهرًا، في محطات المترو والحافلات العامة. 🛵
— RTA (@rta_dubai) September 12, 2024
استرح، استعد طاقتك، وانطلق في طريقك بكامل النشاط. #راحتكم_تهمنا pic.twitter.com/LEpNY9f4cR
12 മണിക്കും 3 മണിക്കും ഇടയിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാൻ ഈ സ്ഥലങ്ങൾ ഉപയോഗിക്കാം.ആർടിഎ അതിൻ്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്.ദുബൈ നിവാസികളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ അവശ്യ തൊഴിലാളികൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും ജീവിത നിലവാരം ഉയർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."