HOME
DETAILS

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

  
September 12, 2024 | 6:02 PM

World Physiotherapy Day Dubai Police organized a medical exhibition

ദുബൈ: ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് ദുബൈ പൊലിസ് അൽ മുറഖബാത്ത് സെന്ററിൽ മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിച്ചു. ദുബൈ പൊലിസ് ജനറൽ കമാൻഡ് ജനറൽ അഡ്‌മിനി സ്ട്രേറ്റിവ് അഫയേഴ്‌സിലെ റീ ഹാബിലിറ്റേഷൻ ആൻഡ് എൻ ഹാൻസ്മെന്റ് സെന്ററാണ് പരിപാടി ഒരുക്കിയത്. പൊലിസ് ജീവനക്കാർക്കുള്ള മെഡിക്കൽ പരിശോധനകളും കൺസൾട്ടേഷനുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രദർനമായിരുന്നു ഇത്. 

അൽ മുറഖബാത്ത് പൊലിസ് സ്‌‌റ്റേഷൻ അഡ്മ‌ിനിസ്ട്രേറ്റിവ് അഫയേഴ്സ‌് ഡിപാർട്ട്മെന്റ്റ് ഡയരക്ടർ ലഫ്റ്റനൻ്റ് കേണൽ ഡോ. സുൽത്താൻ അൽ ഷംസിയുടെ സാന്നിധ്യത്തിൽ റിഹാബിലിറ്റേഷൻ ആൻ്റ് പ്രിപേഡ്‌നെസ് സെൻ്റർ ഡയരക്ടർ കേണൽ അബ്ദുൽ അസിം കാംകർ ഉദ്ഘാടനം ചെയ്തു.പുനരധിവാസ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഫാത്തിമ അഹമ്മദ് അൽ ലിൻജാവി, പൊലിസുദ്യോഗസ്ഥർ, ജീവനക്കാർ സംബന്ധിച്ചു.
 
പൊതുജനാരോഗ്യവും സുരക്ഷയും വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അന്താരാഷ്ട്ര ദിനങ്ങളിൽ, വൈദ്യ മേഖലയുമായി ബന്ധപ്പെട്ട പരിപാടികളിൽ വിശേഷിച്ചും, ഇത്തരം പ്രോഗ്രാമുകൾ ഏറെ ജനോപകാരപ്രദമാണെന്ന് കേണൽ അബ്ദുൽ അസിം പറഞ്ഞു. ഫിസിക്കൽ തെറാപിയുടെ പ്രാധാന്യത്തെ കുറിച്ച് ജീവനക്കാരെ ബോധവത്‌കരിക്കുന്നതിനൊപ്പം, ഓഫിസ്, ഫീൽഡ് ജോലികൾ നിർവഹിക്കാനുള്ള ജീവനക്കാരുടെ ആരോഗ്യ സന്നദ്ധത ഉറപ്പാക്കുന്നതിൽ പൊലിസിന്റെ ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുന്നതു കൂടിയാണ് എക്സിബിഷനും മെഡിക്കൽ പരിശോധനകളും കൺസൾ ട്ടേഷനുകളുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ഡോക്ടർ ന്യൂട്രീഷൻ, ബേസൽ സ്റ്റലിന്റ്റ് എന്നിങ്ങനെയു ള്ള കമ്പനികൾക്ക് പുറമേ നിരവധി മെഡിക്കൽ സ്ഥാപനങ്ങളും എക്സിബിഷനിൽ പങ്കെടുത്തു. ജീവനക്കാർക്ക് പ്രത്യേക ഓഫറുകളും വിവിധ കിഴിവുകളും ലഭ്യമാക്കിയിരുന്നു. പൊതുജനാരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് സംഭാവന ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചും പോഷക സപ്ലിമെന്റുകളെക്കുറിച്ചും ജീവനക്കാർക്ക് അവബോധം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  21 hours ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  21 hours ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; യുവതി അതീവ ഗുരുതരാവസ്ഥയിൽ

crime
  •  21 hours ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  21 hours ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  21 hours ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  21 hours ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  21 hours ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  a day ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  a day ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  a day ago