HOME
DETAILS

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

  
September 14 2024 | 03:09 AM

India will bid farewell to CPIM General Secretary Sitaram Yechury today

ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ 11 മുതൽ 3 വരെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. വൈകിട്ട് 5 മണിക്ക് 14 അശോക റോഡ് വരെ വിലാപ യാത്രയായി മൃതദേഹം കൊണ്ടുപോകും. ശേഷം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. കഴിഞ്ഞമാസം 19 മുതൽ ഇവിടെ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഏതാനും ദിവസം മുൻപാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.03 നായിരുന്നു അന്ത്യം. മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനൽകുന്നത്.

1952 ഓഗസ്റ്റ് 12-ന് മദ്രാസിലായിരുന്നു ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി ജനിച്ചത്. സർവേശ്വര സോമയാജി യെച്ചൂരിയും കൽപികയുമായിരുന്നു മാതാപിതാക്കൾ. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡൻറായി. തന്നിലെ രാഷ്രീയക്കാരനെ വളർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാലയിലെ ക്യാംപസിൽ നിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ ഇന്നലെ വൈകിട്ട് 4.56ന് സീതാറാം യെച്ചൂരിയെ എത്തിച്ചിരുന്നു. 

വിദ്യാർഥി യൂണിയൻ പ്രതിനിധിക, വിവിധ സംഘടനാ പ്രതിനിധികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ യെച്ചൂരിക്ക് ആദരമർപ്പിച്ചു. വൈകിട്ട് ആറിനു ഡൽഹി വസന്ത്കുഞ്ചിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.

 

Today, India will bid farewell to CPI(M) General Secretary Sitaram Yechury. His body will be moved from his residence to the party headquarters, A.K.G. Bhavan, where it will be placed for public viewing from 11 AM to 3 PM. Several political leaders and the public are expected to pay their respects. At 5 PM, a procession will carry his body to 14 Ashoka Road, after which it will be handed over to AIIMS for medical research, as per Yechury's wishes. Yechury passed away on Thursday afternoon due to complications from a lung infection, after being on ventilator support at AIIMS Delhi since last month.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  20 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  20 days ago