വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 'പൊന്നും വില'
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുതിപ്പ്. കേരളത്തിൽ ഇന്ന് ഗ്രാമിന് 40 രൂപ ഉയർന്ന് വില 6,865 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ വില 54,920 രൂപയായി ഉയർന്നു. ടാക്സും പണിക്കൂലിയും ഉൾപ്പെടെ വരുമ്പോൾ ഒരു പവൻ ലഭിക്കാൻ കുറഞ്ഞത് 58,000 രൂപയെങ്കിലും നൽകേണ്ടിവരും.
ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 120 രൂപയും പവന് 960 രൂപയും വർധിച്ചിരുന്നു. ഇതോടെ രണ്ടുദിവസംകൊണ്ട് പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് കേരളത്തിൽ വർധിച്ചത്. ഈ മാസം ഇതുവരെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഉയർന്നു.
പവന്റെ നിശ്ചിത വിലയ്ക്ക് പുറമെയാണ് ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയും വരുന്നത്. ഇതുകൂടി ആകുമ്പോൾ സ്വർണത്തിന് 'പൊന്നും വിലയാകും'. ഓണാവധി കാലത്ത് കല്യാണങ്ങൾ ഉൾപ്പെടെ ആഘോഷങ്ങൾ ഏറെ നടക്കുന്ന വേളയിൽ സ്വർണവില ഉയരുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും.
സെപ്റ്റംബർ മാസത്തെ സ്വർണവില
1-Sep-24 53560
2-Sep-24 53360 (Lowest of Month)
3-Sep-24 53360 (Lowest of Month)
4-Sep-24 53360 (Lowest of Month)
5-Sep-24 53360 (Lowest of Month)
6-Sep-24 53760
7-Sep-24 53440
8-Sep-24 53440
9-Sep-24 53440
10-Sep-24 53440
11-Sep-24 53720
12-Sep-24 53640
13-Sep-24 54600
14-Sep-24 54920 (Highest of Month)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."