കശ്മിര്‍: സോപോറില്‍ 15 കാരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മിരില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മിരിലെ ബാരാമുല്ല ജില്ലയില്‍ സോപോറിലാണ് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബാലന്‍ കൊല്ലപ്പെട്ടത്. ഡാനിഷ് മന്‍സൂറെന്ന ബാലനാണ് കൊല്ലപ്പെട്ടത്. സൈനികര്‍ക്കു നേരെ കല്ലെറിയുകയായിരുന്ന സംഘത്തിനാണ് വെടിയേറ്റത്.
ഡാനിഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേല്‍ക്കുകയായിരുന്നു. ഡാനിഷ് മന്‍സൂര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇതോടെ കശ്മിരില്‍ മരിച്ചവരുടെ എണ്ണം 69 ആയി. രണ്ടു മാസത്തിനടുത്ത് നീണ്ട കര്‍ഫ്യൂ പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യത്തെ സംഘര്‍ഷമാണിത്. കര്‍ഫ്യു പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും നിരത്തിലിറങ്ങിയിരുന്നു. പുതിയ സംഘര്‍ഷത്തെ തുടര്‍ന്ന് ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.
ബാലന്റെ മരണത്തെതുടര്‍ന്നു സംഘര്‍ഷം രൂക്ഷമായ കശ്മിരില്‍ പി.ഡി.പി എം. പിയുടെ വീടിനു നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ വീടിനു തീയിടുകയും കാവല്‍ക്കാരുടെ തോക്കുകള്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."