കിമ്മിനോട് അനാദരവ് : ഉപ പ്രധാനമന്ത്രിയെ ഉ.കൊറിയ വെടിവച്ചുകൊന്നുവെന്ന് ദ.കൊറിയ
സിയൂള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് ആദരക്കുറവ് പ്രകടിപ്പിച്ച ഉപ പ്രധാനമന്ത്രിയെ ഉത്തരകൊറിയ വധിച്ചെന്ന് ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു. വിദ്യാഭ്യാസ മന്ത്രിയായ കിം ജോങ് ജിന്നിനെ കൊലപ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ഉദ്യോഗസ്ഥരെ പ്രത്യയശാസ്ത്ര പഠനത്തിനു വേണ്ടി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
മൂന്നാം തലമുറ നേതാക്കളെ ക്രൂരമായ ഭരണക്രമം പഠിപ്പിക്കാനാണ് കിം ജോങ് ഉന്നിന്റെ നീക്കമെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 63 കാരനായ ഉപ പ്രധാനമന്ത്രിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം വിമാനവേധ തോക്കുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും കൂടി കിം ജോങ് ജിന്‍ വഹിച്ചിരുന്നു. പാര്‍ട്ടിവിരുദ്ധ, വിപ്ലവവിരുദ്ധ പ്രക്ഷോഭകന് എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ചോദ്യം ചെയ്യലില്‍ കിമ്മിനെതിരേ താന്‍ നടത്തിയ നീക്കങ്ങള്‍ അദ്ദേഹം ഏറ്റുപറഞ്ഞുവെന്നും ഇതാണ് ശിക്ഷനടപ്പാക്കാന്‍ കാരണമായതെന്നും ദക്ഷിണ കൊറിയ പറയുന്നു. 2011 ല്‍ പിതാവിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മാവന് ഉള്‍പ്പെടെയുള്ളവരെ വധിച്ചു. വേട്ടനായ്ക്കളെ ഉപയോഗിച്ചാണ് അമ്മാവനെ കിം കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."