കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
കണ്ണൂര്‍: മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിലും എംപോക്‌സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നെത്തിയ ആള്‍ക്കാണ് എംപോക്‌സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാണ് ഇയാള്‍.
കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങളുള്ള ഇയാളെ ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പരിയാരം മെഡിക്കല്‍ കേളജില്‍ ഐസോലേഷനിലേക്ക് മാറ്റിയത്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. നാളെയോ മറ്റന്നാളോ പരിശോധന ഫലം ലഭിക്കും. ചിക്കന്‍ പോക്‌സ് ആകാനുള്ള സാധ്യതയും ആശുപത്രി അധികൃതര്‍ തള്ളുന്നില്ല.
വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ ദിവസം എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നെത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്‌സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു, ഇതേതുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
Health authorities in Kannur, Kerala, investigate suspected Monkeypox case after a person returns from abroad with symptoms, undergoes treatment; officials on high alert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."