HOME
DETAILS

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

  
Farzana
June 29 2025 | 11:06 AM

Gaza Facing Total Starvation as 66 Children Die from Malnutrition Amid Israeli Siege

ജനീവ: ഈ ഭൂമിയില്‍ എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന സ്ഥലമുണ്ടെങ്കില്‍ അത് ഗസ്സയാണെന്നാണ് കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭ പ്രസ്താവനയില്‍ പറഞ്ഞത്. ഫലസ്തീന്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ക്ഷാമത്തിന്റെ ഭീഷണിയിലാണെന്ന് യുഎന്നിന്റെ മാനുഷിക ഏജന്‍സിയായ OCHA അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇതുവരെ 66 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചെന്നാണ് അവസാനം പുറത്തു വന്ന റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധത്തില്‍ 66 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ഗസ്സ അധികൃതര്‍ വ്യക്തമാക്കുന്നു. ദിവസവും 112 കുഞ്ഞുങ്ങളെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതായും ഗസ്സ അധികൃതര്‍  പറയുന്നു. 

പാല്‍, പോഷക സപ്ലിമെന്റുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയെല്ലാം തടയുന്ന ഇസ്‌റാഈലിന്റെ നീചമായ നടപടിയെ ഗസ്സ മീഡിയ ഓഫിസ് അപലപിച്ചു. ഗസ്സയിലെ സിവിലിയന്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആയുധമായി പട്ടിണിയെ ഇസ്‌റാഈല്‍ മനഃപൂര്‍വ്വം ഉപയോഗിക്കുകയാണ്. ഈ ദുരന്തത്തിന് ഇസ്‌റാഈല്‍ മാത്രമല്ല അമേരിക്കയും യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സഖ്യരാഷ്ട്രങ്ങളും ഉത്തരവാദികളാണെന്നും മീഡിയ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. ഗസ്സയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ ഇടപെടണമെന്നും ഗസ്സ മീഡിയ ഓഫിസ് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. 

ഗസ്സയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് വര്‍ദ്ധിക്കുന്നതിന്റെ 'ഭയാനകമായ നിരക്ക്' റിപ്പോര്‍ട്ട് ചെയ്ത യുണിസെഫിന്റെ സമീപകാല മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

 മെയ് മാസത്തില്‍ 6 മാസം മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള 5,119 കുട്ടികളെ കടുത്ത പോഷകാഹാരക്കുറവ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്നാണ് ഏജന്‍സിയുടെ കണക്ക്. ഏപ്രിലിലെ 3,444 കേസുകളില്‍ നിന്ന് ഏകദേശം 50% വര്‍ദ്ധനവും ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 150% വര്‍ദ്ധനവുമാണ് ഇത് കാണിച്ചത്. 

''ഒരു രാജ്യം അല്ലെങ്കില്‍ ആ രാജ്യത്തിനുള്ളിലെ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളും പട്ടിണിക്കിരയാകുന്ന ഒരേയൊരു സ്ഥലം' എന്നാണ് ഗസ്സയെക്കുറിച്ച് ലാര്‍ക്ക് പറഞ്ഞത്. കഴിഞ്ഞമാസം യുഎന്നിന്റെ മാനുഷിക ഏജന്‍സിയായ OCHA വക്താവ് ജെന്‍സ് ലാര്‍ക്ക് പറഞ്ഞത്. ജനസംഖ്യയുടെ നൂറു ശതമാനവും ക്ഷാമത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗസ്സയില്‍ സഹായം എത്തിക്കാനുള്ള ദൗത്യം ഇന്ന് ലോകത്തിലെ മാത്രമല്ല, സമീപകാല ചരിത്രത്തിലെയും ഏറ്റവും തടസ്സപ്പെട്ട സഹായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറുന്ന സാഹചര്യമാണെന്നും അന്ന് ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 


'വര്‍ഷാരംഭം മുതല്‍ മെയ് അവസാനം വരെ വെറും 150 ദിവസങ്ങള്‍ക്കുള്ളില്‍,ഗസ്സ മുനമ്പില്‍ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി 16,736 കുട്ടികളെ - ഒരു ദിവസം ശരാശരി 112 കുട്ടികളെ - പ്രവേശിപ്പിച്ചു,' യുണിസെഫിന്റെ മിഡില്‍ ഈസ്റ്റിനും വടക്കേ ആഫ്രിക്കക്കുമുള്ള റീജിയണല്‍ ഡയറക്ടര്‍ എഡ്വാര്‍ഡ് ബീഗ്‌ബെഡെ  ചൂണ്ടിക്കാട്ടി.

ഇത്തരം ഓരോ കേസും തടയാവുന്നവയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അവര്‍ക്ക് അത്യാവശ്യമായി ആവശ്യമുള്ള ഭക്ഷണം, വെള്ളം, പോഷകാഹാര ചികിത്സകള്‍ എന്നിവ അവരിലേക്ക് എത്തുന്നത് തടയപ്പെട്ടിരിക്കുകണ്- അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള എല്ലാ വഴികളിലൂടെയും വലിയ തോതിലുള്ള ജീവന്‍ രക്ഷിക്കാനുള്ള സഹായം അടിയന്തരമായി എത്തിക്കണമെന്ന് ഇസ്‌റാഈലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യനിര്‍മിത തീരുമാനങ്ങളാണ് ജീവന്‍ നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  12 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  12 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  12 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  13 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  13 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  13 hours ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  14 hours ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  14 hours ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  15 hours ago

No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  18 hours ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  19 hours ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  20 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  a day ago