HOME
DETAILS

ബലെയാഷും ഓംബ്രെയുമൊക്കെ ട്രന്‍ഡിങിനായി മുടിയില്‍ കളറടിക്കുന്നവരാണോ നിങ്ങള്‍ ...?  എങ്കില്‍ ഇതറിഞ്ഞുവച്ചോളൂ

  
Web Desk
September 23 2024 | 09:09 AM

Are you someone who dyes your hair for trendingThen know this

മുടിയുടെ കറുകറുപ്പ് അല്‍പകാലത്തേക്കു മറന്ന് ട്രന്‍ഡിങിനു പിന്നാലെ പോവുന്ന തലമുറയാണിപ്പോള്‍. സ്വന്തം ലുക്ക് ബോറടിച്ചു തുടങ്ങുമ്പോള്‍ പുതുമ തേടിയാണ് ഇവര്‍ സലൂണിലെത്തുന്നത്. മുടിയില്‍ മഴവില്ല് വിരിയിക്കുന്നതും ബ്ലോണ്‍ഡ്, ബ്രൂനെറ്റ് തുടങ്ങിയ ഗ്ലോബല്‍ കളറുകളുമൊക്കെയാണ് യൂത്തിന്റെട്രന്‍ഡ്. ഇത് ഉത്സാഹവും പോസിറ്റീവ് ആറ്റിറ്റിയൂഡുമാണേ്രത യുവാക്കള്‍ക്ക് നല്‍കുന്നത്. 

പെണ്‍കുട്ടികളിലാവട്ടെ ഏറ്റവും കൂടുതല്‍ ഹോട്ട് ട്രന്‍ഡായ ബലെയാഷ് കളറാണ്.  പോസിറ്റിവ് ആറ്റിറ്റിയൂഡിനായി നിങ്ങള്‍ പോവുമ്പോള്‍ കുറച്ചു കാലം കഴിഞ്ഞാല്‍ ഇത് നെഗറ്റീവ് ആറ്റിറ്റിയൂഡിലേക്ക് മാറാതെ നോക്കണം.  അതിനാല്‍ അടുത്ത തവണ മുടി കളര്‍ ചെയ്യാന്‍ സലൂണിലേക്ക് പോകുന്നതിന് മുന്‍പ് ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്.

 

jens.JPG

മുടി കളര്‍ ചെയ്യാന്‍ ഹെയര്‍ സലൂണില്‍ പോകുന്നതിനുമുന്‍പ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കേണ്ടത് അത്യാവശ്യമാണ്. മുടി കളര്‍ ചെയ്യുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മുടിയുടെ വരള്‍ച്ച, പൊട്ടല്‍, തിളക്കം നഷ്ടപ്പെടല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. മാത്രമല്ല, ഹെയര്‍ കളര്‍ ട്രീറ്റ്‌മെന്റുകള്‍ തലമുടിയുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അറിയുക.

മുടിയ്ക്ക് നിറം നല്‍കുമ്പോള്‍ അത് മുടിയിഴകളുടെ രൂപത്തിലും സ്വഭാവത്തിലും ഘടനയിലുമൊക്കെ മാറ്റം വരുത്തും.  മുടിയിലേക്ക് ഡൈ അപ്ലേ ചെയ്യുമ്പോള്‍ ഇത് മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്നാണ് മുടിയുടെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്തുന്നത്. ഹെയര്‍ കളറിങ് ഉല്‍പന്നങ്ങളില്‍ കാണുന്ന അമോണിയ ചിലര്‍ക്ക് തലയോട്ടിയില്‍ അലര്‍ജി വരുത്താം.

 

hi8.JPG

 

 മാത്രമല്ല ശ്വാസംമുട്ടലിനും ഇത് കാരണമാകുന്നു. മറ്റൊന്ന് ഹോര്‍മാണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്ന റിസോര്‍സിനോള്‍ ആണ്. പാരാഫിനൈലെന്‍ഡിയാമിന്‍ (പിപിഡി) എന്ന രാസവസ്തു, ഫോര്‍മാല്‍ഡിഹൈഡ് എന്ന അറിയപ്പെടുന്ന കാന്‍സറിന് വരെ കാരണമാകുന്ന കാര്‍സിനോജന്‍ ഇവയൊക്കെ അപകടകരമായ രാസ വസ്തുക്കളാണ്.

നിറം കൂടുതല്‍ കാലം നിലനിര്‍ത്താന്‍ വേണ്ടി മുടി സാധാരണയായി ബ്ലീച്ച് ചെയ്യാറുണ്ട്. ഹൈഡ്രജന്‍ പെറോക്‌സൈഡ് പോലുളള ശക്തമായ ഓക്‌സിഡന്റുകള്‍ ഉപയോഗിച്ചാണ് ബ്ലീച്ച് ചെയ്യുന്നത്. ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കുകയും മുടിയുടെ എണ്ണമയത്തെയും ഇല്ലാതാക്കുന്നു. ഇത് മുടിയുടെ ആരോഗ്യം കുറയാനും അറ്റം പിളരാനും മുടിയുടെ വരള്‍ച്ചയ്ക്കും വരെ കാരണമാവാം. ഹെയര്‍ കളറിങ് ട്രീറ്റ്‌മെന്റുകള്‍ ശരിയായി ചെയ്തില്ലെങ്കിലും കളറിങ്ങിന് ശേഷം മുടി നന്നായി പരിചരിച്ചില്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ അത് ദോഷകരമായി തന്നെ ബാധിച്ചേക്കും.

 

h22.JPG

 

ചെറുപ്പക്കാരുടെ തലയോട്ടിയുടെ ഘടന വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുളള കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അടുപ്പിച്ച് ഒന്നിലധികം തവണ മുടിക്ക് നിറം നല്‍കുകയോ ബ്ലീച്ച് ചെയ്യുകയോ ചെയതാല്‍ അത് തലമുടി പൂര്‍ണമായും നശിക്കാന്‍ കാരണമാകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ നിറം നല്‍കുമ്പോള്‍ കൃത്യമായ ഇടവേളകള്‍ നല്‍കുക.

മുടിയുടെ ശക്തിയും ഈര്‍പ്പവും വീണ്ടെടുക്കാനും  മുടി ആരോഗ്യകരമായി വളരാനും പോഷകങ്ങളടങ്ങിയ എണ്ണകള്‍ തേക്കുന്നതും പ്രോട്ടീനുള്ള ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും സഹായിക്കും. മൈലാഞ്ചി, കറ്റാര്‍വാഴ, ചീവയ്ക്ക തുടങ്ങിയവയൊക്കെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു. മൈലാഞ്ചി തേയ്ക്കുന്നത് നല്ലതാണ് മുടിക്ക്. ഇത് നിറം കൊടുക്കുക മാത്രമല്ല മുടി ബലപ്പെടുത്തുകയും ചെയ്യും.

hi.JPG

ഹെയര്‍ കളറിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക- മുടിയുടെ നിലവിലെ അവസ്ഥ വിലയിരുത്തുക, ഡൈ അലര്‍ജി ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കുക, അമോണിയ രഹിതമോ ദോഷകരമല്ലാത്തതോ ആയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പു വരുത്തുക, പ്രൊഫഷണല്‍ ഗ്രേഡ് ഡൈകള്‍ ഉപയോഗിക്കുക , കളറിങിന് ശേഷം സള്‍ഫേറ്റ് രഹിത ഷാംപൂകളും കണ്ടീഷ്ണറുകളും ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,ഒരു പ്രൊഫഷണല്‍ സ്‌റ്റൈലിസ്റ്റില്‍ നിന്ന് ഏത് തരത്തിലുളള ട്രീറ്റ്‌മെന്റാണ് വേണ്ടതെന്ന് ചോദിച്ചു മനസിലാക്കുക.

 

 

Today's generation is quickly moving away from natural hair colors to trendy styles. When they feel bored with their look, they seek novelty at salons, opting for vibrant colors like blonde and brunette, which are part of the global trend. This shift brings enthusiasm and a positive attitude among youth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  20 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  20 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  20 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  20 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  21 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  21 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  21 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  21 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  21 hours ago