HOME
DETAILS

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

  
Salam
September 23 2024 | 15:09 PM

Saudi national day at today programs

റിയാദ്: രാജ്യമാകെ പച്ചയണിഞ്ഞ് സഊദി അ​റേ​ബ്യ​ 94ാംമത് ദിനം ആഘോഷ ദിനത്തിൽ. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ നഗരികളിൽ ഗംഭീര ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. പ്രധാന നഗരികളായ ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ നഗരികളിലും ഓരോ പ്രവിശ്യ, സിറ്റി കേന്ദ്രങ്ങളിലും പ്രത്യേക എയർ, നാവിക ഷോകളും വെടിക്കെട്ടും അരങ്ങേറി.

സഊദി പൗരന്മാര്‍ മാത്രമല്ല, അന്നംതേടി ഇന്നാട്ടിലെത്തിയ ഒന്നേകാല്‍ കോടിയിലേറെ വരുന്ന, 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും ദേശീയദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രവാസികൾ, സ്വദേശികള്‍ക്കൊപ്പം സന്തോഷവും ആഹ്ലാദവും പങ്കിടുകയും പ്രകടിപ്പിക്കുകയും ചെയ്തു. 

രാഷ്ട്ര​സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാജാവ്​ ആ​ധു​നി​ക സൗഊദി അ​റേ​ബ്യ​യെ കെ​ട്ടി​പ്പ​ടു​ത്ത​തി​​ന്റെ വാ​ർ​ഷി​ക​ദി​ന​മാ​ണ്​ സെ​പ്​​റ്റം​ബ​ർ 23ന്​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്. അരക്ഷിതാവസ്ഥ കൊടികുത്തിവാണിരുന്ന നാട്ടുരാജ്യങ്ങളും ഗോത്രഭരണ പ്രദേശങ്ങളുമായ പ്രവിശാലമായ ഭൂപ്രദേശത്തെ സത്യസാക്ഷ്യവാക്യത്തിന്റെ കൊടിക്കൂറക്കു കീഴില്‍ ഏകീകൃത രാജ്യമാക്കിയും രാജ്യത്തിന് സഊദി അറേബ്യയെന്ന് നാമകരണം ചെയ്തുമുള്ള ചരിത്ര പ്രഖ്യാപനം ആധുനിക രാഷ്ട്ര ശില്‍പി അബ്ദുല്‍ അസീസ് രാജാവ് നടത്തിയത് 1932 സെപ്റ്റംബര്‍ 23 ന് ആയിരുന്നു.

രാഷ്ട്രീയ സ്ഥിരതയുടെയും സുരക്ഷയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും യുഗത്തിനാണ് അതോടെ തുടക്കമായത്. സമഗ്രമായ ദേശീയ വീക്ഷണത്തിൽ അധിഷ്‌ഠിതമായ വ്യക്തമായ വികസന പദ്ധതികളിലൂടെ ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങൾ കൈവരിക്കുന്ന രാജ്യം ഉന്നതസ്ഥാനത്ത് നിൽക്കുന്ന സമയത്താണ് ഈ ദേശീയ സന്ദർഭം എത്തുന്നത്.

ലോകത്തിന്റെ നെറുകയിലേക്കുള്ള സഊദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേർന്നത്. സഊദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസിൻറെ മകൻ സൽമാൻ രാജാവും അദേഹത്തിന്റെ മകൻ മുഹമ്മദ്‌ രാജകുമാരൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ഭരണ കൂടമാണ് സഊദിയെ നയിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  17 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  17 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  17 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  17 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  17 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  17 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  17 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  17 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  17 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  17 days ago