HOME
DETAILS
MAL
ഹോട്ടലുകളില്പരിശോധന നടത്തി
backup
August 31 2016 | 20:08 PM
ഷൊര്‍ണൂര്‍: നഗരസഭ ആരോഗ്യവിഭാഗം ഷൊര്‍ണൂര്‍, കുളപ്പുള്ളി മേഖലകളില്‍ വീണ്ടും പരിശോധന നടത്തി. ഒന്‍പത് ഹോട്ടലുകള്‍ പരിശോധന നടത്തിയത്. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ആഹാര സാധനങ്ങളാണ് പിടിച്ചടുത്തത്. 50 മൈക്രോണില്‍ താഴെയുള്ളതും നിരോധിച്ചിട്ടുള്ളതുമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യ വിഭാഗം സൂപ്പര്‍ വൈസര്‍ ടി.കെ. മോഹനന് പരിശോധനയ്ക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."