HOME
DETAILS
MAL
സ്പാനിഷ് മാസ്റ്റേഴ്സ്: സിന്ധു പ്രീ ക്വാര്‍ട്ടറില്‍
Web Desk
March 28 2024 | 04:03 AM
മാഡ്രിഡ്: സ്പാനിഷ് മാസ്റ്റേഴ്സ് ബാഡ്മിന്‍ണ്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാനഡയുടെ ലോക 49ാം നമ്പര്‍ താരമായ ബെന്‍ യു സങ്ങിനെ തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍. 21-16,21-12. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിന്ധു അനായാസ ജയമായിരുന്നു നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."