ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ മോഷ്ടിച്ചു; ഡല്‍ഹി സ്വദേശി ആലപ്പുഴയില്‍ പിടിയില്‍
ഹരിപ്പാട്: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ മംഗലം കുറിച്ചിക്കല്‍ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസില്‍ തൃക്കുന്നപ്പുഴ പൊലിസാണ് പ്രതിയെ പിടികൂടിയത്. സൗത്ത് ഡല്‍ഹി ശ്രീനിവാസപുരി തൈമുര്‍ സ്വദേശി മുഹമ്മദ് ബാബുവിനെയാണ് (31) കായംകുളം കുട്ടുംവാതുക്കല്‍ പാലത്തിനു സമീപത്തുനിന്ന് പൊലിസ് പിടികൂടിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11ന് ആക്രി ശേഖരിക്കുന്നതിന്റെ മറവില്‍ ക്ഷേത്രത്തിലെത്തിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്‍പില്‍ ഉണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികള്‍ മോഷ്ടിക്കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷാജിമോന്‍ ബി, സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാര്‍, ഇക്ബാല്‍, വിശാഖ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
A Delhi resident arrested in Alappuzha, Kerala, for stealing temple offerings, sparking concern over temple security and sacredness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."