പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി
രാജ്യത്തെ എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 48.50 രൂപയാണ് ഉയര്‍ത്തിയത്. വിലവര്‍ധന ഇന്ന് (ഒക്ടോബര്‍ 1) നിലവില്‍ വന്നു. എന്നാല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
1,740 രൂപയാണ് 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ നിരക്ക്. മുമ്പ് ഇത് 1,691.50 രൂപയായിരുന്നു. ജൂലൈ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു, ഇതിനുശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലകൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതി വില പുതുക്കുന്നതാണ് നിലവിലെ രീതി
ഹോട്ടല്‍, കേറ്ററിംഗ് യൂണിറ്റുകളെയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടുന്നത് കൂടുതല്‍ ബാധിക്കുക. സിലിണ്ടര്‍ വിലയിലെ വര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടാന്‍ കാരണമാകും. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ പാമോയില്‍, സൂര്യകാന്തി എണ്ണ, വെളിച്ചെണ്ണ എന്നിവയുടെ വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊപ്പം സിലിണ്ടര്‍ വില കൂടി വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.
The price of domestic LPG cylinders has been hiked by ₹48.50, effective immediately. Check the new rates and updates on LPG pricing in India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."