ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍
ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ (31) പൊലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ മതില്‍ ചാടിയെത്തിയ യുവാവ് പിറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു.
അഞ്ജുവിന്റെ ഭര്‍ത്താവും കുഞ്ഞും ഈ സമയം മുന്‍വശത്തെ മുറയിലായിരുന്നു. അക്രമി തൊണ്ടയില്‍ കുത്തി പിടിച്ചതിനാല്‍ ശബ്ദമുണ്ടാക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. ബലം പ്രയോഗിച്ച് പ്രതിയെ തള്ളിമാറ്റിയ ഡോക്ടര്‍ ബഹളം വച്ചതോടെ ഓടിയെത്തിയ ഭര്‍ത്താവ് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കഴുത്തില്‍ നഖക്ഷതങ്ങള്‍ ഏറ്റതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
In a swift action, Alappuzha police arrested a man for physically assaulting a female doctor, highlighting the commitment to protecting medical professionals and women's safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."