HOME
DETAILS

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

  
Web Desk
October 03 2024 | 09:10 AM

Irans Missile Power Shakes Israel Operation True Promise Unleashes Hypersonic Fattah

ഇസ്‌റാഈലിന്റെ അഹങ്കാരത്തെ വിറപ്പിച്ചാണ് കഴിഞ്ഞ ദിവസം ഇറാന്റെ മിസൈലുകള്‍ കുതിച്ചു പാഞ്ഞത്. ഫത്തഹ്, ഖദ്ര്‍, ഇമാദ്, ഷഹാബ് തുടങ്ങി കരുത്തന്‍മാര്‍. മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ കരുത്തില്‍ ഒരളവോളം ഇസ്‌റാഈലിന്റെ അടിത്തറയിളക്കി എന്നു തന്നെ പറയാം ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്.

200ലേറെ കരുത്തന്‍മാര്‍ ഒന്നിച്ചു പറന്ന ഓപ്പറേഷന്‍ ട്രൂ പ്രോമിസ്.വ്യോമത്താവളങ്ങള്‍ കമാന്‍ഡ് സെന്ററുകള്‍ എന്തിനേറെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ചാരപ്പട മൊസാദിന്റെ അകത്തളം വരെ.  ഇസ്‌റാഈലിന്റെ പ്രശസ്തമായ അയണ്‍ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകള്‍ വന്നത്. 

ഇറാന്റെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലായ ഫത്തഹ് ആകട്ടെ ഇസ്‌റാഈലിന്റെ  ആരോ ഡിഫന്‍സ് സംവിധാനത്തിന് നേരേയും കുതിച്ചു. ഏത് ശത്രു മിസൈല്‍ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ട് ഫത്തഹിനെന്ന് ന്ന് ഇറാന്‍ മുന്‍പേ അവകാശപ്പെടുന്നതാണ്. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്തഹ് വികസിപ്പിച്ചത്. 


ഇറാന്റെ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 1500 കിലോമീറ്റര്‍ വരെ ഈ മിസൈലിന് റേഞ്ചുണ്ട്.  ശബ്ദവേഗത്തിന്‌റെ 15 മടങ്ങ് വേഗം കൈവരിക്കാനും ഇതിനു കഴിയും.

തടയാനോ ചെറുക്കാനോ കഴിയാത്തത്രയും കരുത്താണ് സാധാരണ നിലക്ക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒപ്പം ഇറാന്റെ ഫത്തഹിനാകട്ടെ ചില അധിക സംവിധാനങ്ങള്‍ കടിയുണ്ട്. ഇത് ഫത്തഹിനെ  കൂടുതല്‍ അപകടകാരിയാക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ്‌സ് വെളിപ്പെടുത്തിയിരുന്നു.രണ്ടു സ്റ്റേജുകളുള്ള മിസൈല്‍ ഖര ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ആയ ഷഹാബും ചില്ലറക്കാരനല്ല. 760 മുതല്‍ 1,200 കിലോഗ്രാം വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനാകുന്ന ഷഹാബിന് ഏകദേശം 1,300 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഷഹാബിന്റെ കുറച്ചു കൂടി നവീകരിച്ച പതിപ്പാണ് ഖദ്ര്‍. 

2022ല്‍ പുറത്തിറക്കിയ ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈല്‍ ഇസ്‌റാഈലില്‍ എവിടെയും ആക്രമണം നടത്താന്‍ അനുവദിക്കുന്ന റേഞ്ചുള്ളതാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചതാണിത്. 


മിസൈല്‍ സാങ്കേതികവിദ്യയില്‍ വലിയ ശ്രദ്ധ ഇറാന്‍ നല്‍കുന്നുണ്ട്. മധ്യപൂര്‍വ മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടും. 

മിസൈലുകളില്‍ മാത്രമല്ല, മിസൈല്‍ വേധ കവചങ്ങളിലും ഇറാന്‍ അടുത്തിടെ ശ്രദ്ധയൂന്നിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ ലോകപ്രസിദ്ധി നേടിയ മിസൈല്‍ വേധ സംവിധാനം അയണ്‍ ഡോമിന്‌റെ തദ്ദേശീയ പതിപ്പ് വരെ ഒരുക്കിയിട്ടുണ്ട് ഇറാന്‍. ഇന്‌റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് നെറ്റ്‌വര്‍ക് എന്ന ഗണത്തില്‍ വരുന്ന മിസൈല്‍വേധ സംവിധാനത്തിന്‌റെ പേര് സ്‌കൈ ഡിഫന്‍ഡേഴ്‌സ് വെലായത് 1400 എന്നാണ്. ക്രൂയിസ് മിസൈലുകളെ നേരിടാനാണ് സംവിധാനം സഹായകമാകുക. നിലവില്‍ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മിസൈല്‍ ഡിഫന്‍സ് സിസ്റ്റമുകളില്‍ നിന്നു വ്യത്യസ്തമാണ് ഇത്. നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈല്‍ വേധ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സാധിക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  12 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  12 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  13 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  13 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  14 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  14 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  14 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  14 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  14 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  15 hours ago