പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിളാവാം; 545 ഒഴിവുകള്‍; അപേക്ഷ ഒക്ടോബര്‍ 8 വരെ
കേന്ദ്ര സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സ് (ITBP)യിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) പോസ്റ്റില്‍ 545 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) റിക്രൂട്ട്‌മെന്റ്. ആകെ 545 ഒഴിവുകള്‍.
ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് സി (നോണ്‍ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍) വിഭാഗത്തിന് കീഴിലാണ് ഒഴിവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രായം
21 മുതല്‍ 27 വയസ് വരെ.
ശമ്പളം
21,700 രൂപ മുതല്‍ 69,100 രൂപ വരെ.
യോഗ്യത
പത്താം ക്ലാസ് വിജയം / തത്തുല്യം.
ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവാരിയിരിക്കണം.
അപേക്ഷ
ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ (ഡ്രൈവിങ്) പോസ്റ്റിലേക്ക് ഒക്ടോബര്‍ 8 മുതല്‍ അപേക്ഷ നല്‍കി തുടങ്ങാം. നവംബര്‍ 6 ആണ് അവസാന തീയതി. വെബ്‌സൈറ്റ്: click
ഐടിബിപിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജില്‍ ഐ.ടി.ബി.പി റിക്രൂട്ട്‌മെന്റ് ലിങ്ക് സെലക്ട് ചെയ്യുക
ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക
ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്ത് അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ വിവരങ്ങള്‍ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
itbp constable recruitment for sslc qualifiers apply before october 8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."