കൊച്ചി എയര്‍പോര്‍ട്ടില്‍ താല്‍ക്കാലിക ജോലി; പത്താം ക്ലാസ് പാസായവര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ് , യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 208 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 7ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
തസ്തിക & ഒഴിവ്
എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ ജോലി. റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ് , യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ നിയമനങ്ങള്‍.
ആകെ 208 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ് = 03
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍ = 04
ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ = 201
ശമ്പളം
18,840 രൂപ മുതല്‍ 24,960 രൂപ വരെ.
പ്രായപരിധി
28 വയസ്.
യോഗ്യത
റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്
3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ പ്രൊഡക്ഷന്‍ / ഇലക്‌ട്രോണിക്‌സ്/ ഓട്ടോമൊബൈല്‍
OR
മോട്ടോര്‍ വാഹനത്തില്‍ NCTVT (ആകെ 3 വര്‍ഷം) ഉള്ള ITI ഓട്ടോ ഇലക്ട്രിക്കല്‍/ എയര്‍ കണ്ടീഷനിംഗ്/ ഡീസല്‍ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റര്‍/ വെല്‍ഡര്‍ (NCTVT ഉള്ള ITI – വൊക്കേഷണല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും സംസ്ഥാന / കേന്ദ്ര വിദ്യാഭ്യാസവും പരിശീലനവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സര്‍ക്കാര്‍ വെല്‍ഡര്‍) എസ്എസ്‌സി/തത്തുല്യം
AND
ഉദ്യോഗാര്‍ത്ഥി യഥാര്‍ത്ഥ സാധുതയുള്ള ഹെവി മോട്ടോര്‍ കൈവശം വയ്ക്കണം വേണ്ടി ഹാജരാകുന്ന സമയത്ത് വാഹനം (HMV). ട്രേഡ് ടെസ്റ്റ്.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍
പത്താം ക്ലാസ് വിജയം
സാധുതയുള്ള HMV ഡ്രൈവിങ് ലൈസന്‍സ്
ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍
പത്താം ക്ലാസ് വിജയം
ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും സാധിക്കണം.
പ്രാദേശിക ഭാഷകൡ പരിജ്ഞാനം
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെയും, മറ്റുള്ളവര്‍ക്ക് 500 രൂപ ഫീസോടെയും അപേക്ഷിക്കാം.
അപേക്ഷ: /വിജ്ഞാപനം: CLICK
ഇന്റര്‍വ്യൂ വിലാസം: ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂര്‍ ദുര്‍ഗ ദേവി ക്ഷേത്രത്തിന് സമീപം, വേങ്ങൂര്‍, അങ്കമാലി, എറണാകുളം, കേരള
പിന്‍: 683572
Temporary job at Kochi Airport Opportunity for 10th passed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."